Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമയം നീട്ടിയത് കൂടുതൽ ആളുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ; ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കെ കെ ശൈലജ

സമയം നീട്ടിയത് കൂടുതൽ ആളുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ; ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കെ കെ ശൈലജ

തിരുവനന്തപുരം: ഒടുവിൽ മന്ത്രി കെ കെ ശൈലജ മൗനം വെടിഞ്ഞു.സഭയിൽ പ്രതിപക്ഷം തനിക്കെതിരെ ബഹളം വെച്ചിട്ടും ഒന്നും മിണ്ടാതിരുന്ന കെ കെ ശൈലജ ഒടുവിൽ മൗനം വെടിഞ്ഞു. ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ല.

ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും മനസിലാകും. സമയം നീട്ടിയത് കൂടുതൽ ആളുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ വേണ്ടിയാണ്. സ്വകാര്യ ലാഭത്തിനും താൽപ്പര്യത്തിനും വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം, ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. ഷാഫി പറന്പിൽ, റോജി എം. ജോൺ, ടി.വി. ഇബ്രാഹിം, വി.പി. സജീന്ദ്രൻ, എം. ഷംസുദ്ദീൻ എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP