Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചായകുടിച്ചും വീട് മോടി പിടിപ്പിച്ചും ധൂർത്തടിക്കാതിരിക്കുന്നതിന് പിണറായി ഏർപ്പെടുത്തിയ കർശന നിർദ്ദേശം ഗുണം ചെയ്തു; ഉമ്മൻ ചാണ്ടി സർക്കാർ മുടക്കിയ കോടികൾ സ്ഥാനത്ത് പിണറായി സർക്കാരിന്റെ ചെലവ് 35 ലക്ഷം മാത്രം

ചായകുടിച്ചും വീട് മോടി പിടിപ്പിച്ചും ധൂർത്തടിക്കാതിരിക്കുന്നതിന് പിണറായി ഏർപ്പെടുത്തിയ കർശന നിർദ്ദേശം ഗുണം ചെയ്തു; ഉമ്മൻ ചാണ്ടി സർക്കാർ മുടക്കിയ കോടികൾ സ്ഥാനത്ത് പിണറായി സർക്കാരിന്റെ ചെലവ് 35 ലക്ഷം മാത്രം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വന്നശേഷം മന്ത്രിമാരുടെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി 35.31 ലക്ഷം രൂപ ചെലവായതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. പുതിയ മന്ത്രിസഭ വരുമ്പോഴുണ്ടാകുന്ന വീടുകളുടെ മോടിപിടിപ്പിക്കലിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഉദ്യോഗസ്ഥരുടെ കീശയിലെത്തുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് മോടി പിടിക്കൽ വിവാദമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ അത്യാവശ്യ സൗകര്യങ്ങൾ മാത്രം മതിയെന്നും മോടി പിടിപ്പിക്കൽ വേണ്ടെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇത് ഫലം കണ്ടുവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം വ്യക്തമാകുന്നത്

പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വസതികൾക്കായി സിവിൽ ജോലികൾക്കു 30.31 ലക്ഷവും വൈദ്യുതീകരണത്തിനും മറ്റുമായി അഞ്ചു ലക്ഷവുമാണു ചെലവിട്ടത്. ക്ലിഫ് ഹൗസിലാണു സിവിൽ വർക്കിനു കൂടുതൽ ചെലവഴിച്ചത്- 6.09 ലക്ഷം. വൈദ്യുതി പണികൾക്കായി കൂടുതൽ ചെലവിട്ടതു മരാമത്ത് മന്ത്രിയുടെ 'നെസ്റ്റ്' ബംഗ്ലാവിലാണ്- 92,500 രൂപ. മുഖ്യമന്ത്രിയും മന്ത്രിമാരും ചായ സൽക്കാരത്തിനായി 4.18 ലക്ഷം രൂപ ചെലവിട്ടു. മുഖ്യമന്ത്രിയാണു മുന്നിൽ– 1.32 ലക്ഷം. ഏറ്റവും കുറവ് മന്ത്രി എ.സി.മൊയ്തീൻ- 4985 രൂപ. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയിനത്തിൽ 13.56 ലക്ഷം രൂപ ചെലവഴിച്ചു. അഞ്ചു മന്ത്രിമാർ വിദേശയാത്രകൾ നടത്തി. ഇതിൽ മന്ത്രിമാരായ തോമസ് ഐസക്കിന്റെയും മാത്യു ടി.തോമസിന്റെയും വത്തിക്കാൻ യാത്ര മാത്രമാണ് ഔദ്യോഗികം.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോടികൾ മുടക്കിയായിരുന്നു വീട് മോടി പിടിപ്പിക്കൽ. എന്നാൽ അവയെല്ലാം നശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ ഉള്ള സൗകര്യങ്ങൾ നശിപ്പിക്കുന്നത് വഴി അറ്റകുറ്റപ്പണികൾക്ക് നിർബന്ധിതമാക്കി അതിലൂടെ പണം സമ്പാദിക്കാമെന്ന ഉദ്യോഗസ്ഥരുടെ നീക്കത്തിന്റെ ഫലമാണ് ഇപ്പോഴത്തെ വസതികളുടെ അവസ്ഥയെന്ന് മന്ത്രിമാർ തന്നെ സംശയിക്കുന്നു. പലയിടങ്ങളിലും സോഫകൾ കുത്തിക്കീറുകയും വാഷ് ബേസിനുകളും മറ്റും തല്ലിതകർക്കുകയും ചെയ്തിട്ടുണ്ട്. വളരെയധികം പണം ചെലവാക്കി നിർമ്മിച്ചിട്ടുള്ള കിച്ചൻ സെറ്റുകളും നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു ധൂർത്ത് കുറയ്ക്കാനുള്ള പിണറായിയുടെ ഇടപടെൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP