Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലാവകാശ കമ്മീഷനിലെ നിമയനം; മന്ത്രി ഷൈലജ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം: ഹൈക്കോടതി വിമർശിച്ചിട്ടും വനിതാ മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി

ബാലാവകാശ കമ്മീഷനിലെ നിമയനം; മന്ത്രി ഷൈലജ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം: ഹൈക്കോടതി വിമർശിച്ചിട്ടും വനിതാ മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിൽ മന്ത്രി ഷൈലജ നടത്തിയ നിയമനവുമായി ബന്ധപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം. നിരവിദി കേസുകളിൽ പ്രതിയായ ഒരാളെ ബാലാവകാശ കമ്മീഷനിൽ നിയമിച്ച മന്ത്രി രാജിവെക്കണം എന്നും പ്രതിപക്ഷം ആരോപിച്ചു. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന് കാട്ടി പതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. ഷാഫി പറമ്പിൽ എംഎൽഎ.യാണ് നോട്ടീസ് നൽകിയത്.

മന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ അധികാര ദുർവിനിയോഗം ഉണ്ടായതായി ഹൈക്കോടതി ഉത്തരവിലുണ്ടെന്ന് ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എന്നാൽ മന്ത്രി രാജിവെയ്ക്കുകയോ അല്ലെങ്കിൽ പുറത്താക്കുകയോ വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി ഷൈലജയ്ക്ക് വേണ്ടി ശക്തമായ പ്രതിരോധം തീർത്തു.

എന്നാൽ ബാലവാകാശ കമ്മീഷൻ അപേക്ഷ നീട്ടാനുള്ള നിർദ്ദേശത്തിൽ അപാകമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ മുന്നിൽ വന്ന ഫയലിലെ തീരുമാന പ്രകാരമാണ് അപേക്ഷ നീട്ടാൻ നിർദ്ദേശം നൽകിയതെന്നും അതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. ആരോപണത്തോട് ആരോഗ്യ മന്ത്രി സഭയിൽ പ്രതികരിച്ചില്ല.

സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗം ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്ത് വന്നത്. സുരേഷ് 12 കേസുകളിലെ പ്രതിയാണ്. ഒരുകേസിൽ 65 ദിവസത്തോളം റിമൻഡിൽ കിടന്നയാളാണ്. കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ചൈൽഡ് വെൽഫയർ അഥോറിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട് ആളുമാണ്. ഇത്തദരം പശ്ചാത്തലങ്ങളുള്ള ആളിനെ ബാലാവകാശ കമ്മീഷൻ അംഗമാക്കാൻ വഴിവിട്ട ഇടപെടൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അപേക്ഷാ തിയതി നീട്ടി നൽകിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കുന്നതിന് വേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP