Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവണ്മെന്റ് പ്ലീഡർമാരെ പിരിച്ചുവിടാൻ നോട്ടീസ് നൽകി എ കെ ബാലന്റെ തുടക്കം; ശബരിമല ഒരുക്കങ്ങൾ വിലയിരുത്തി കടകംപള്ളി; പാഠപുസ്തക അച്ചടി പരിശോധിച്ചു രവീന്ദ്രനാഥ്; ഡോക്ടർ-മരുന്നു ക്ഷാമം പരിഹരിക്കാൻ ശൈലജ: മന്ത്രിമാരുടെ തുടക്കം ഇങ്ങനെ

ഗവണ്മെന്റ് പ്ലീഡർമാരെ പിരിച്ചുവിടാൻ നോട്ടീസ് നൽകി എ കെ ബാലന്റെ തുടക്കം; ശബരിമല ഒരുക്കങ്ങൾ വിലയിരുത്തി കടകംപള്ളി; പാഠപുസ്തക അച്ചടി പരിശോധിച്ചു രവീന്ദ്രനാഥ്; ഡോക്ടർ-മരുന്നു ക്ഷാമം പരിഹരിക്കാൻ ശൈലജ: മന്ത്രിമാരുടെ തുടക്കം ഇങ്ങനെ

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ള ഉദ്യോഗസ്ഥർക്കു പലതിനും സ്ഥാനചലനം. സർക്കാർ പ്ലീഡർമാരെയൊക്കെ പിരിച്ചുവിടാനുള്ള നടപടിയാണു നിയമമന്ത്രി എ കെ ബാലൻ ഓഫീസിൽ ചുമതലയേറ്റശേഷമുള്ള ആദ്യം നടപ്പിലാക്കിയത്.

വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകം സമയബന്ധിതമായി എത്തിക്കാനുള്ള നടപടിയാണു വിദ്യാഭ്യാസമന്ത്രി സ്ഥാനം ഏറ്റെടുത്ത സി രവീന്ദ്രനാഥ് ആലോചിച്ചത്. ശബരിമല ഒരുക്കങ്ങൾ വിലയിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡോക്ടർ-മരുന്നു ക്ഷാമം പരിഹരിക്കാനുള്ള നീക്കങ്ങൾക്കു തുടക്കം കുറിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജയും മന്ത്രിമാരായുള്ള ആദ്യ ദിവസം മുന്നോട്ടു നീക്കി.

ഗവ. പ്ലീഡർമാരെ പിരിച്ചുവിടുന്നതിന് ഒരു മാസത്തെ നോട്ടീസ് ആവശ്യമാണ്. അതിനുള്ള ഫയലിലാണു മന്ത്രി ബാലൻ അധികാരമേറ്റ ഉടൻ ഒപ്പുവച്ചത്. നോട്ടീസ് കാലാവധിക്കുള്ളിൽ പുതിയ ഗവ. പ്ലീഡർമാരെ സർക്കാർ നിയോഗിക്കുന്ന സമിതി തിരഞ്ഞെടുക്കും. ഒരു മാസം കഴിഞ്ഞു പുതിയ അഭിഭാഷകരുടെ നിയമനം നടക്കും. ഭരണമാറ്റം ഉണ്ടായപ്പോൾ തന്നെ അഡ്വക്കറ്റ് ജനറൽ രാജിവച്ചിരുന്നു. ഈ ഒഴിവിലും വൈകാതെ നിയമനം നടക്കും.

സ്‌കൂൾ തുറക്കുന്നത് ഈ വർഷം ജൂൺ ഒന്നിനാണ്. അന്നു തന്നെ പാഠപുസ്തക വിതരണം തുടങ്ങാനാണു വിദ്യാഭ്യാ സ മന്ത്രി നടപടി സ്വീകരിച്ചിരിക്കുന്നത്. പാഠപുസ്തക അച്ചടിയും മന്ത്രി വിലയിരുത്തി. സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയും ജൂൺ ഒന്നിനു തുടങ്ങാനും മന്ത്രി നിർദേശിച്ചു. ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കും. അറ്റകുറ്റപ്പണിക്കായി ഓരോ സ്‌കൂളിനും പ്രത്യേകം മാസ്റ്റർപ്ലാൻ തയാറാക്കാനാണു മറ്റൊരു തീരുമാനം. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ചു മാത്രമേ ഇതു നടപ്പാക്കൂ.

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്കും മരുന്നിനും ക്ഷാമം ഉണ്ടാവില്ലെന്ന് ഉറപ്പാക്കുകയാണ് അധികാരമേറ്റയുടൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചെയ്തത്. മഴക്കാലത്തു പകർച്ചവ്യാധികൾ ഉണ്ടായാൽ തടയുന്നതിന് ആരോഗ്യ വകുപ്പ് മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശിച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കു സംസ്ഥാന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നതു സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി മന്ത്രി ചർച്ച നടത്തി.

ജൂൺ ആറിനു ദേവസ്വം ബോർഡ് അധികൃതരുടെ യോഗം വിളിച്ചുചേർക്കാൻ വൈദ്യുതി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തീരുമാനിച്ചു. ശബരിമല തീർത്ഥാടന സൗകര്യങ്ങൾ ഒരുക്കുന്നതിനാണിത്. തുടർന്ന് അദ്ദേഹം ശബരിമലയിലേക്കു പോകും. വൈദ്യുതി മേഖലയിൽ കൂടുതൽ ചെറുകിട ജലവൈദ്യുത പദ്ധതികൾ തുടങ്ങുന്നതിനെക്കുറിച്ച് ഊർജ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി.

വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ ജലം, കാറ്റ്, സൗരോർജം തുടങ്ങി എല്ലാ സ്രോതസുകളും ഉപയോഗിക്കും. ഇതിനായി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ബോർഡിന്റെ പുതിയ ചെയർമാനെ മുഖ്യമന്ത്രി ഉടൻ നിയമിക്കും. കഴിഞ്ഞ സർക്കാർ വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കാതിരുന്നതു കൊണ്ടാണു കമ്മി വർധിച്ചതെന്നും കടകംപള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP