Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോടിപിടിപ്പിക്കലിന്റെ കമ്മീഷൻ അടിക്കാൻ കാത്തുനിന്നവർ വീട്ടുപകരണങ്ങൾ തല്ലിയുടച്ചു; കിടപ്പുമുറികൾ വരെ അലങ്കോലമാക്കി; മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കൽ ഒഴിവാക്കാൻ പിണറായി സർക്കാരിനു സാധിക്കില്ല

മോടിപിടിപ്പിക്കലിന്റെ കമ്മീഷൻ അടിക്കാൻ കാത്തുനിന്നവർ വീട്ടുപകരണങ്ങൾ തല്ലിയുടച്ചു; കിടപ്പുമുറികൾ വരെ അലങ്കോലമാക്കി; മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കൽ ഒഴിവാക്കാൻ പിണറായി സർക്കാരിനു സാധിക്കില്ല

തിരുവനന്തപുരം: കാശ് അടിച്ചുമാറ്റാൻ മാത്രം ലക്ഷ്യമിട്ടുള്ള ഉദ്യോഗസ്ഥവൃന്ദം ഉള്ളിടത്തോളം കാലം ചെലവു ചുരുക്കി ഭരിക്കാൻ പിണറായി വിജയൻ സർക്കാരിനു കഴിയുമെന്നു തോന്നുന്നില്ല. മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വന്നതോടെ സംഭവിച്ച കാര്യങ്ങൾ തന്നെ ഇതിനു തെളിവ്.

മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പാക്കാനുള്ള സാദ്ധ്യതയാണ് ഇതോടെ മങ്ങുന്നത്. മിക്ക ഔദ്യോഗിക വസതികളിലെയും കസേര, മേശ തുടങ്ങിയ വീട്ടുപകരണങ്ങൾക്കും വാഷ് ബേസിൻ തുടങ്ങിയവയ്ക്കും വലിയ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്.

മുൻ മന്ത്രിമാർ വസതികൾ ഒഴിഞ്ഞുപോയ തക്കം നോക്കി ഉദ്യോഗസ്ഥർ തന്നെ ഔദ്യോഗിക വസതികളിലെ വീട്ടുപകരണങ്ങൾ നശിപ്പിച്ചതാണ് കാരണം. മിക്ക ഔദ്യോഗിക വസതികളിലെയും കസേര, മേശ തുടങ്ങിയ വീട്ടുപകരണങ്ങൾക്കും വാഷ് ബേസിൻ, ക്ലോസറ്റ് തുടങ്ങിയ സാനിറ്ററി വെയറിനുമെല്ലാം വ്യാപക നാശനഷ്ടങ്ങൾ വരുത്തി വച്ചിരിക്കുകയാണ്. മുൻ മന്ത്രിമാർ വസതി ഒഴിയും വരെയും കുഴപ്പങ്ങൾ ഇല്ലാതിരുന്ന ഇവയ്‌ക്കെല്ലാം പൊതുമാരാമത്ത് ഉദ്യോഗസ്ഥരുടെ കീഴിലായിരുന്ന ചെറിയ കാലയളവിൽ ഇത്രയും നാശങ്ങൾ ഉണ്ടായതിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ ധനമോഹമാണെന്ന് വ്യക്തം.

പുതിയ മന്ത്രിസഭ വരുമ്പോഴുണ്ടാകുന്ന വീടുകളുടെ മോടിപിടിപ്പിക്കലിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഉദ്യോഗസ്ഥരുടെ കീശയിലെത്തുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് മോടി പിടിക്കൽ വിവാദമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ അത്യാവശ്യ സൗകര്യങ്ങൾ മാത്രം മതിയെന്നും മോടി പിടിപ്പിക്കൽ വേണ്ടെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഉള്ള സൗകര്യങ്ങൾ നശിപ്പിക്കുന്നത് വഴി അറ്റകുറ്റപ്പണികൾക്ക് നിർബന്ധിതമാക്കി അതിലൂടെ പണം സമ്പാദിക്കാമെന്ന ഉദ്യോഗസ്ഥരുടെ നീക്കത്തിന്റെ ഫലമാണ് ഇപ്പോഴത്തെ വസതികളുടെ അവസ്ഥയെന്ന് മന്ത്രിമാർ തന്നെ സംശയിക്കുന്നു. പലയിടങ്ങളിലും സോഫകൾ കുത്തിക്കീറുകയും വാഷ് ബേസിനുകളും മറ്റും തല്ലിതകർക്കുകയും ചെയ്തിട്ടുണ്ട്. വളരെയധികം പണം ചെലവാക്കി നിർമ്മിച്ചിട്ടുള്ള കിച്ചൻ സെറ്റുകളും നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. അത്യാവശ്യ സംവിധാനങ്ങൾ തന്നെ നശിപ്പിച്ചത് വഴി ഇവയെല്ലാം പുതിയത് വാങ്ങേണ്ട സ്ഥിതി സംജാതമാകും.

ഖജനാവിൽ നിന്നുള്ള പണം ഇതിനായി ചിലവഴിക്കേണ്ടിയും വരും. ചുരുക്കത്തിൽ മോടി പിടിപ്പിക്കൽ വേണ്ടെന്ന തീരുമാനം ചില ഉദ്യോഗസ്ഥരുടെ കുടില ബുദ്ധി കാരണം അട്ടിമറിക്കപ്പെടുന്ന അവസ്ഥയാണുണ്ടാകുന്നത്. മന്ത്രിമാരുടെ ഓഫീസുകളിലും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥ വിളയാട്ടം നടന്നതായി പരാതി ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP