Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി ട്വീറ്റ് ചെയ്ത ഉടൻ തോമസ് ഐസക്കും മാത്യു ടി തോമസും ബീക്കൺ മാറ്റി; മന്ത്രിസഭാ യോഗം കഴിഞ്ഞിറങ്ങിയ ഉടൻ എകെ ബാലനും ഇ ചന്ദ്രശേഖരനും; വിഐപി സംസ്‌കാരം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ബിജെപി സർക്കാരുകളേക്കാൾ മുമ്പേ നടപ്പാക്കി കേരളത്തിലെ മന്ത്രിമാർ

മോദി ട്വീറ്റ് ചെയ്ത ഉടൻ തോമസ് ഐസക്കും മാത്യു ടി തോമസും ബീക്കൺ മാറ്റി; മന്ത്രിസഭാ യോഗം കഴിഞ്ഞിറങ്ങിയ ഉടൻ എകെ ബാലനും ഇ ചന്ദ്രശേഖരനും; വിഐപി സംസ്‌കാരം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ബിജെപി സർക്കാരുകളേക്കാൾ മുമ്പേ നടപ്പാക്കി കേരളത്തിലെ മന്ത്രിമാർ

തിരുവനന്തപുരം : ചുവന്ന ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി വിഐപി സംസ്‌കാരം അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമങ്ങൾക്ക് സംസ്ഥാന മന്ത്രിമാരുടെ പിന്തുണ. മെയ് ഒന്നു മുതൽ നടപ്പിലാക്കാൻ പറഞ്ഞ ഈ തീരുമാനം ആദ്യ ദിവസം തന്നെ കേരളത്തിലെ നാലു മന്ത്രിമാർ പ്രാബല്യത്തിൽ കൊണ്ടുവന്നു. ധനമന്ത്രി തോമസ് ഐസക്കും ജലമന്ത്രി മാത്യു ടി. തോമസും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് എത്തിയത് ബീക്കൺ ലൈറ്റുകൾ മാറ്റിയ ഔദ്യോഗിക കാറുകളിലാണ്.

ഇവർക്കു പിന്നാലെ, മന്ത്രി എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും ബീക്കൺ ലൈറ്റ് കാറിൽ നിന്നും നീക്കം ചെയ്തു. മുഖ്യമന്ത്രിമാർ ആടക്കമുള്ള മറ്റ് മന്ത്രിമാരും വരും ദാവസങ്ങളിൽ ഈ തീരുമാനത്തിന്റെ ഭാഗമാകും. റോഡുകളിൽ ഒരു പരിധിക്കപ്പുറം ആർക്കും വിഐപി പരിഗണന വേണ്ടെന്നാണ് എപ്പോഴും നിലപാടെന്ന് മാത്യു ടി. തോമസ് പ്രതികരിച്ചു.

മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്തു തുടങ്ങി. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ ബീക്കൺ ലൈറ്റുകൾ മാറ്റി.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി തുടങ്ങിയവരും ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്തിരുന്നു. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ സംസ്ഥാന സർക്കാരുകൾ ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി

എമർജൻസി വാഹനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങളിലും ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് നിരോധനമില്ല.സേന വാഹനങ്ങൾക്ക് നീല ബീക്കൺ ലൈറ്റുകളാകും ഉപയോഗിക്കുക. നിയമം ലംഘിച്ച് മെയ്‌ ഒന്നിനുശേഷം ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരേ നടപടിയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP