Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിമാർക്ക് പ്രതിമാസം കുറയുന്നത് 10,000 രൂപ; വെറുതെയിരുന്ന് പണം വാങ്ങുന്ന പേഴ്‌സണൽ സ്റ്റാഫിന് കുലുക്കമില്ല

മന്ത്രിമാർക്ക് പ്രതിമാസം കുറയുന്നത് 10,000 രൂപ; വെറുതെയിരുന്ന് പണം വാങ്ങുന്ന പേഴ്‌സണൽ സ്റ്റാഫിന് കുലുക്കമില്ല

തിരുവനന്തപുരം: ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരുടെ ശമ്പളം കുറയ്ക്കുമ്പോൾ ഒരാൾക്ക് ഏകദേശം നഷ്ടമാകുന്നത് പതിനായിരം രൂപ. മൊത്തം വാങ്ങുന്ന ശമ്പളത്തുകയുടെ 20 ശതമാനമാണ് ചെലവു ചുരുക്കിലിന്റെ ഭാഗമായി ഒഴിവാക്കുന്നത്.

49,910 രൂപയാണ് ശമ്പളവും അലവൻസുകളും ഉൾപ്പെടെ മന്ത്രിമാർക്ക് മാസം ലഭിക്കുന്നത്. ഇതിൽ ആയിരം രൂപയാണ് അടിസ്ഥാനശമ്പളം. 26,410 രൂപ ഡിഎ ഇനത്തിലാണ്. 12,000 രൂപ മണ്ഡലം അലവൻസും 10,500 രൂപ മറ്റ് അലവൻസുകളുമാണ്.

ഇവയെല്ലാം ചേർത്താണ് 49,910 രൂപ മന്ത്രിമാർക്ക് ലഭിക്കുന്നത്. ഇതിന്റെ 20 ശതമാനമാണ് ഇവർ വേണ്ടെന്നുവയ്ക്കുന്നത്. അപ്പോൾ നഷ്ടപ്പെടുന്നത് 9,982 രൂപയാണ്. അടുത്ത മാർച്ച് 31 വരെയാണ് ഈ തുക മന്ത്രിമാർ ഉപേക്ഷിക്കുന്നത്.

എന്നാൽ പേഴ്‌സണൽ സ്റ്റാഫുകളുടെ കാര്യത്തിൽ ഇത് ബാധകമാക്കുമോ എന്നത് വ്യക്തമല്ല. നിലവിൽ കാര്യമായ പണിയൊന്നുമില്ലാതെ മന്ത്രിമാർക്കൊപ്പം കറങ്ങി നടക്കുന്ന പേഴ്‌സണൽ സ്റ്റാഫുകളുടെ ശമ്പളത്തിൽ കൈകടത്താൻ മന്ത്രിമാർ പോലും തയ്യാറായേക്കില്ല.

എന്തായാലും മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ച സ്ഥിതിക്ക് സർക്കാർ ജീവനക്കാരുടെയും കാര്യത്തിൽ നടപടികൾ പ്രതീക്ഷിക്കാമെന്നാണ് സൂചനകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP