Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പിന്തുടർന്നെത്തി ആക്രമണം ; ബസിന്റെ ചില്ലുകൾ അടിച്ചു തകർത്തതിന് പിന്നാലെ ഡ്രൈവറേയും ക്രൂരമായി മർദിച്ചു ; മലപ്പുറത്ത് മിന്നൽബസ് ആക്രമിച്ച പ്രതികൾക്കായി അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്  

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് മിന്നൽ ബസ് തടഞ്ഞു നിർത്തി ഡ്രെവറെ മർദ്ദിച്ചു. മലപ്പുറം തിരുനാവായ ടോൾ പ്ലാസയ്ക്ക് സമീപം കഴിഞ്ഞദിവസം നടന്ന മർദനത്തിൽ പരാതി ലഭിച്ചതോടെ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത നിന്നും കാസർഗോഡേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവർ നജീബിനാണ് മർദ്ദനമേറ്റത്. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം. ബസ്സിനെ പിന്തുടർന്നെത്തിയാണ് സംഘം മർദ്ദിച്ചത്. കോട്ടക്കൽ ചങ്കുവെട്ടി മുതൽ അക്രമികളുടെ കാർ ബസ്സിനെ പിന്തുടർന്നുണ്ടായിരുന്നു.

ബസ്സിന് നേരെ കല്ലെറിയാൻ ശ്രമം നടത്തിയതിന് ശേഷം തിരുവനാവായയിൽ വെച്ച് കാർ കുറുകെയിട്ട് തടയുകയായിരുന്നു. സിന്റെ ചില്ല് ഇരുമ്പ് വടികൊണ്ട് തകർത്തു. പരിക്കേറ്റ നജീബ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് നജീബ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP