Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൺപെൺ വ്യത്യാസമില്ലാതെ മലപ്പുറം ജില്ലയിൽ പീഡനത്തിനിരയാകുന്നത് നിരവധി കുട്ടികൾ; കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ലൈംഗിക അതിക്രമവും പീഡനവുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 518 സംഭവങ്ങൾ: മലപ്പുറത്ത് നടക്കുന്ന ബാലവിവാഹങ്ങളുടെ കണക്കും ഞെട്ടിക്കുന്നത്

ആൺപെൺ വ്യത്യാസമില്ലാതെ മലപ്പുറം ജില്ലയിൽ പീഡനത്തിനിരയാകുന്നത് നിരവധി കുട്ടികൾ; കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ലൈംഗിക അതിക്രമവും പീഡനവുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 518 സംഭവങ്ങൾ: മലപ്പുറത്ത് നടക്കുന്ന ബാലവിവാഹങ്ങളുടെ കണക്കും ഞെട്ടിക്കുന്നത്

എം പി റാഫി

മലപ്പുറം: കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമണവും കുറ്റകൃത്യങ്ങളും മലപ്പുറം ജില്ലയിൽ വർധിച്ചു വരുന്നതായി ചൈൽഡ് ലൈൻ റിപ്പോർട്ട്. ഈ വർഷം ജില്ലയിൽ കുട്ടികൾക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ കണക്ക് മറുനാടൻ മലയാളിക്ക് ലഭിച്ചു. 2017 ജനുവരി മുതൽ ജൂലൈ മാസം വരെ മാത്രം കുട്ടികൾക്കു നേരെയുള്ള വിവിധ അതിക്രമങ്ങളിലായി 518 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ചൈൽഡ് ലൈൻ രേഖ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാലപീഡനങ്ങൾ നടക്കുന്ന ജില്ല മലപ്പുറവും തിരുവനന്തപുരവുമാണെന്ന് നേരത്തെ പുറത്തു വന്ന കണക്കുകൾ പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചൈൽഡ് ലൈനിൽ ലഭിക്കുന്ന പരാതിയിൽ മലപ്പുറത്ത് വൻ വർധനവുള്ളതായി ജില്ലാ ചൈൽഡ് ലൈൻ പറഞ്ഞു.

ആൺ, പെൺ വ്യത്യാസമില്ലാതെ ലൈംഗികാതിക്രമണത്തിന് കുട്ടികൾ ഇരയാകുന്നുണ്ടെന്നാണ് കണക്ക്. മലപ്പുറത്തെ ബാല വിവാഹത്തിന്റെ കണക്കും ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികൾക്ക് രക്ഷിതാക്കളിൽ നിന്ന് നേരിടേണ്ടി വരുന്ന അവഗണന, സംരക്ഷിക്കേണ്ടവർ തന്നെ പീഡിപ്പിക്കുന്ന സംഭവങ്ങൾ, മാതാപിതാക്കൾ വിൽപന ചരക്കാക്കുന്ന കുട്ടികൾ തുടങ്ങി വ്യത്യസ്ത പീഡനങ്ങളും അതിക്രമങ്ങളും കുട്ടികൾക്ക് നേരെ നടക്കുന്നതായി റിപ്പോർട്ട് പറയുന്നു. ജനസംഖ്യാ പെരുപ്പവും ഭൂവിസ്തൃതിയുമാണ് മലപ്പുറം ജില്ലയിലുണ്ടാകുന്ന പീഡന കണക്കുകളിലും വർധനവുണ്ടാകാനുള്ള ഒരു കാരണം.

 

എന്നാൽ രേഖയിൽ കാണിക്കുന്ന കണക്കിന്റെ പല മടങ്ങ് ബാലപീഡനങ്ങൾ യഥാർത്ഥത്തിൽ നടക്കുന്നുണ്ടെന്നാണ് ചൈൽഡ് ലൈനും വിലയിരുത്തുന്നത്. പല സംഭവങ്ങളും പരാതിപ്പെടുകയോ പുറത്ത് വരികയോ ചെയ്യുന്നില്ലെന്നതാണ് വസ്തുത. മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലാ ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങളും സജീവമാണ്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും വരെയുള്ള ചൈൽഡ് ലൈൻ ഇടപെടൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചൈൽഡ് ലൈൻ ഇടപെട്ട സംഭവങ്ങൾ പൊലീസിലെത്തിയാൽ ഒതുക്കി തീർക്കുകയും കേസെടുക്കാതിരിക്കുന്നതും പതിവാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വീടുകളിലും സ്‌കൂളിലും സുരക്ഷിതരല്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ എഴ് മാസക്കാലത്തിനുള്ളിൽ 104 ശാരീരിക അതിക്രമ സംഭവങ്ങൾ കുട്ടികൾക്ക് നേരെ നടന്നു. കൂടാതെ 79 കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുകയും ചെയ്തു. എന്നാൽ നിയമങ്ങൾ കർക്കശമാക്കിയിട്ടും 78 ബാലവിവാഹങ്ങളാണ് ഈ വർഷം ഇതുവരെ നടന്നത്.

വീട്ടിൽ നിന്നുള്ള അവഗണന, പുറത്താക്കൽ തുടങ്ങിയ സംഭവങ്ങളിൽ 41 സംഭവങ്ങൾ ചൈൽഡ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. രക്ഷിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും കൂട്ടികൾക്ക് നേരെയുണ്ടായ 61 ലൈംഗികാതിക്രമണ സംഭവങ്ങളാണ് നടന്നത്. ഇക്കാലയളവിൽ 34 കുട്ടികളെ ഷെൽട്ടർ ഹോമിലേക്ക് പാർപ്പിക്കുകയും ചെയ്തു. ഇതു കൂടാതെ പഠന വൈകല്യമുള്ളവർ, മോഷണ- കുറ്റകൃത്യ മനോഭാവമുള്ളവർ തുടങ്ങിയ കുട്ടികളെ കണ്ടെത്തി പ്രത്യേക കൗൺസിലിങ് നടത്തി വരുന്നതായി ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടൻ പറഞ്ഞു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP