Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീക്കൺ ലൈറ്റ് പോയാലും മന്ത്രിമാരുടെ കാറുകൾക്ക് അനുവദിച്ച പ്രത്യേക നമ്പറുകൾ തുടരും; പൊലീസ് എസ്‌കോർട്ടും സൈറണും ഇല്ലാതാക്കാനും പദ്ധതിയില്ല; മോദിയുടെ വിഐപി കൾച്ചർ നിരോധനം കേരളത്തിൽ ഇന്ന് മുതൽ നടപ്പിലാക്കുന്നത് ഇങ്ങനെ

ബീക്കൺ ലൈറ്റ് പോയാലും മന്ത്രിമാരുടെ കാറുകൾക്ക് അനുവദിച്ച പ്രത്യേക നമ്പറുകൾ തുടരും; പൊലീസ് എസ്‌കോർട്ടും സൈറണും ഇല്ലാതാക്കാനും പദ്ധതിയില്ല; മോദിയുടെ വിഐപി കൾച്ചർ നിരോധനം കേരളത്തിൽ ഇന്ന് മുതൽ നടപ്പിലാക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: വിഐപി സംസ്‌ക്കാരം അവസാനിപ്പിക്കുമെന്നാണ് കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. എന്നാൽ, ഇത് എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. എന്തായാലും മന്ത്രിമാർ വിഐപിമാർ അല്ലെന്നു വരുത്താൻ വേണ്ടിയാണ് ബീക്കൺ ലൈറ്റ് ഉരപേക്ഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനം കൈക്കൊണ്ടത്. ഇതോടെ മന്ത്രിമാരിൽ ഭൂരിപക്ഷത്തിനും ബീക്കൺ ലൈറ്റ് നഷ്ടമായി. കേരളത്തിലെ മന്ത്രിമാരും ഇക്കാര്യത്തിൽ ഒട്ടും പിന്നോട്ടു പോയില്ല. അവരും നീക്കി ബീക്കൺ ലൈറ്റുകൾ.

സർക്കാർ വാഹനങ്ങളുടെ ബീക്കൺ ലൈറ്റ് ഒഴിവാക്കാനും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങൾക്കു റജിസ്‌ട്രേഷൻ നമ്പർ കൂടി നിർബന്ധമാക്കാനുമുള്ള മന്ത്രിസഭാ തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. വിഐപി സംസ്‌കാരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മെയ്‌ ഒന്നുമുതൽ രാജ്യത്തെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റിനു നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി.

ഗവർണർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തീരുമാനം നടപ്പാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും വകുപ്പുമേധാവികൾക്കും കേരള സ്റ്റേറ്റ് ഒന്ന്, രണ്ട് തുടങ്ങിയ നമ്പരുകൾക്കൊപ്പം വാഹനത്തിന്റെ റജിസ്‌ട്രേഷൻ നമ്പർ കൂടി പ്രദർശിപ്പിക്കും.

ഇതിന്റെ മാതൃക ഗതാഗതവകുപ്പ് തയാറാക്കി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഗവർണറുടെ ഔദ്യോഗിക വാഹനത്തിൽ നമ്പർ പ്ലേറ്റിനു പകരം അശോകസ്തംഭ മുദ്ര തന്നെ തുടരും. ആംബുലൻസ്, ഫയർഫോഴ്‌സ്, പൊലീസ് ഉൾപ്പെടെയുള്ള അടിയന്തരസേവന വാഹനങ്ങൾക്കു ബീക്കൺ ലൈറ്റ് തുടർന്നും ഉപയോഗിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP