Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംകെ ദാമോദരൻ നീല ലൈറ്റ് വച്ച വാഹനത്തിൽ പറന്ന് ഇനി സർക്കാരിനെതിരെ കേസ് നടത്തും; ശമ്പളം ലഭിക്കില്ലെങ്കിലും ഉപദേശകന് നൽകിയിരിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കും ജീവനക്കാരും

എംകെ ദാമോദരൻ നീല ലൈറ്റ് വച്ച വാഹനത്തിൽ പറന്ന് ഇനി സർക്കാരിനെതിരെ കേസ് നടത്തും; ശമ്പളം ലഭിക്കില്ലെങ്കിലും ഉപദേശകന് നൽകിയിരിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കും ജീവനക്കാരും

തിരുവനന്തപുരം: ലോട്ടറി കേസിൽ സാന്റിയാഗോ മാർട്ടിന്റെ വക്കീലാണ് എംകെ ദാമോദരൻ. കശുവണ്ടി അഴിമതിയിൽ ചന്ദ്രശേഖരനു വേണ്ടിയും വാദിക്കും. ഇതൊക്കെ സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമായ കേസുകളാണ്. എന്നാൽ പ്രതിഫലം വാങ്ങാത്ത തന്റെ നിയമോപദേശകന് ഏത് കേസും വാദിക്കാം എന്നാണ് മുഖ്യമന്ത്രി പണിറായി വിജയന്റെ നിലപാട്. അങ്ങനെ സർക്കാരിനെതിരായ കേസുകൾ വാദിക്കുന്ന മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ദാമോദരൻ മാറി. സൂപ്പർ എജി എന്ന വിശേഷണവും ഉണ്ട്.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിക്കപ്പെട്ട മുതിർന്ന അഭിഭാഷകൻ എം.കെ. ദാമോദരനും മാദ്ധ്യമ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ജോൺ ബ്രിട്ടാസിനും ലഭിച്ചത് പ്രിൻസിപ്പൽ സെക്രട്ടറി പദവിയെന്ന യാഥാർത്ഥ്യം ചർച്ചയാകുന്നത് ഈ സാഹചര്യത്തിലാണ്. കോടെർമിനസ് വ്യവസ്ഥയിൽ പ്രത്യേകം തസ്തിക സൃഷ്ടിച്ചാണു നിയമനം. മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ വഹിക്കുന്ന ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയ്ക്കു തുല്യമായ പദവിയാണ് ഇവരുടേതെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ ഇരുവർക്കും നീല ബീക്കൺ ലൈറ്റ് വച്ച സർക്കാർ വാഹനവും ജീവനക്കാരെയും ലഭിക്കും.

ബീക്കൺ ലൈറ്റിന് സർക്കാരിൽ നിന്ന് ചെലവൊന്നും ഉണ്ടാകില്ല. പക്ഷേ ജീവനക്കാരും മറ്റും ഖജനാവിൽ നിന്ന് പണമൊഴുക്കിയാകും നിമയമിക്കുക. ഇത് സർക്കാരിന് നഷ്ടം തന്നെയാണ്. ഈ സാഹചര്യത്തിൽ സർക്കാർ താൽപ്പര്യത്തിന് വിരുദ്ധമായവ വാദിക്കാൻ ദാമോദരൻ പോകുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. നിയമപരമായ വിഷയങ്ങളിൽ ഉപദേശം നൽകുന്നതിനാണ് ലീഗൽ അഡൈ്വസർ തസ്തികയെന്നും മാദ്ധ്യമ സംബന്ധമായ വിഷയങ്ങളിൽ ഉപദേശം നൽകുന്നതിനാണു മീഡിയ അഡൈ്വസർ തസ്തികയെന്നും വെവ്വേറെ ഇറക്കിയ ഉത്തരവുകളിലുണ്ട്.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായിരിക്കെ എം.കെ. ദാമോദരൻ സർക്കാർ എതിർകക്ഷിയായുള്ള കേസുകളിലും സംസ്ഥാന താൽപര്യത്തിനു വിരുദ്ധമായ കേസുകളിലും ഹാജരാകുന്നതു വിവാദമായിരുന്നു. ഇത് ആളിക്കത്തിക്കാൻ ഉപകരിക്കുന്നതാണ് ദാമോദരന്റെ പ്രൻസിപ്പൽ സെക്രട്ടറി പദവി. മുഖ്യമന്ത്രി പിണറായി വിജയന്റെ ലാവ്‌ലിൻ അടക്കമുള്ള വ്യക്തിപരമായ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകനാണ് ദാമോദരൻ. ഈ വ്യക്തി ബന്ധമാണ് ദാമോദരനെ പ്രത്യേക നിയമോപദേഷ്ടാവാക്കാൻ കാരണം. ലാവ്‌ലിൻ കേസിൽ വാദിക്കാനുള്ളതു കൊണ്ടാണ് എജിയുടെ പദവി നൽകാത്തത്.

എം.കെ ദാമോദരൻ സർക്കാരിനെതിരായ കേസിൽ കോടതിയിൽ ഹാജരാകും. ക്വാറി ഉടമകൾക്ക് വേണ്ടിയും ദാമോദരൻ കോടതിയിൽ ഹാജരാകുക. അതേസമയം, ദാമോദരന്റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയിൽ എം.കെ ദാമോദരൻ പ്രതിഫലം വാങ്ങുന്നില്ലെന്നും ഏതു കേസുകളും വാദിക്കുന്നതിന് ദാമോദരന് തടസമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാറ്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിലെ പ്രതിക്കു് വേണ്ടിയും ഹാജരായ നിയമോപദേഷ്ടാവ് എംകെ ദാമേദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു.

ഇതിന്റെ തൊട്ട് പിന്നാലെയാണ് ക്വാറി ഉടമകൾക്ക് വേണ്ടിയും ദാമോദരൻ കോടതിയിൽ ഹാജരാകുമെന്ന കാര്യം പുറത്ത് വരുന്നത്. ഇത് വിവാദം കടുപ്പിക്കുകയാണ്. അതിനിടെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയുടെ കാര്യം പുറത്താകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP