Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രളയബാധിതരുടെ ജീവൻ രക്ഷിക്കുന്നതിന് രക്ഷാപ്രവർത്തനത്തിൽ പ്രാധാന്യം നൽകണമെന്ന് ഹസൻ; രക്ഷാ പ്രവർത്തനത്തിന് കൂടുതൽ പണം അനുവദിക്കണമെന്നും കെപിസിസി പ്രസിഡന്റ്

പ്രളയബാധിതരുടെ ജീവൻ രക്ഷിക്കുന്നതിന് രക്ഷാപ്രവർത്തനത്തിൽ പ്രാധാന്യം നൽകണമെന്ന് ഹസൻ; രക്ഷാ പ്രവർത്തനത്തിന് കൂടുതൽ പണം അനുവദിക്കണമെന്നും കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: അതീവ ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വത്തിനാണ് രക്ഷാപ്രവർത്തനത്തിൽ പ്രാധാന്യം നൽകേണ്ടതെന്ന് കെപിസിസി. പ്രസിഡന്റ് എം.എം.ഹസൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

രാക്ഷപ്രവർത്തനങ്ങൾ അടിയന്തരമായി കൂടുതൽ ഊർജ്ജിതമാക്കാൻ വേണ്ട നടപടികൾ സ്വീകരക്കണം.ദുരിതാശ്വാസപ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടുള്ള ഔദ്യോഗിക സംവിധാനങ്ങളും ഉദ്യോഗസ്ഥന്മാരുടെ പ്രവർത്തനങ്ങളും ഏകോപിക്കുവാനും നിരീക്ഷിക്കുവാനും മന്ത്രിമാരേയും മുതിർന്ന ഉദ്യോഗസ്ഥരേയും നിയോഗിക്കണമെന്നും ഹസൻ പറഞ്ഞു.

കേരളത്തിലെ അതീവ ഗുരുതരസാഹചര്യം കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ പണം അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് മറ്റെല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ച് കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും പ്രളയദുരിത ബാധിതരുടെ ജീവൻ രക്ഷിക്കാനും അവരെ സഹായിക്കാനും സജീവമായി രംഗത്തുണ്ടായിരിക്കണമെന്നും എം.എം.ഹസൻ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP