Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണസംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ജയരാജനെ മുഖ്യമന്ത്രി രക്ഷിച്ചെടുത്തു; കേരളത്തിൽ അധികമായി ഒരു തുള്ളി മദ്യം പോലും നൽകില്ലെന്നു വാഗ്ദാനം ചെയ്തവർ സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും മുറ്റത്തുവരെ ബാർ അനുവദിക്കുന്നു; പ്രകൃതിയെ സംരക്ഷിക്കുമെന്നു പറഞ്ഞവർ തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് എംഎം ഹസൻ

ഭരണസംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ജയരാജനെ മുഖ്യമന്ത്രി രക്ഷിച്ചെടുത്തു; കേരളത്തിൽ അധികമായി ഒരു തുള്ളി മദ്യം പോലും നൽകില്ലെന്നു വാഗ്ദാനം ചെയ്തവർ സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും മുറ്റത്തുവരെ ബാർ അനുവദിക്കുന്നു; പ്രകൃതിയെ സംരക്ഷിക്കുമെന്നു പറഞ്ഞവർ തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് എംഎം ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

ഇ.പി. ജയരാജനെതിരേയുള്ള ബന്ധുനിയമനക്കേസ് വിജിലൻസ് എഴുതിത്ത്തള്ളുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഭരണസംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ജയരാജനെ രക്ഷിച്ചെടുക്കുകയാണു ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ ആദ്യത്തെ ടെസ്റ്റ് ഡോസായിരുന്നു ജയരാജന്റെ അഴിമതിക്കേസ്. അതിലാണു സർക്കാർ തോറ്റു കൊടുത്തത്.

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ കുടിയൊഴിപ്പിച്ചത് ജയരാജൻ ഉൾപ്പെടെ പലരേയും രക്ഷിക്കാൻ വേണ്ടിയായിരുന്നു. അഴിമതിക്കെതിരേയുള്ള പോരാട്ടം വെറും പ്രഹസനമാണെന്നു വ്യക്തം. ഇനി അഴിമതിയുടെ പേരും പറഞ്ഞ് പിണറായി സർക്കാർ രംഗത്തിറങ്ങിയാൽ ജനം കുറ്റിച്ചൂലെടുക്കുമെന്നു ഹസൻ പറഞ്ഞു.

പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ടുള്ള ഒരു സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒരു തുള്ളി മദ്യം പോലും കേരളത്തിൽ അധികമായി നല്കില്ലെന്നു വാഗ്ദാനം ചെയ്തവർ ഇപ്പോൾ സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും മുറ്റത്തുവരെ ബാർ അനുവദിക്കുകയാണു ചെയ്തത്. കണ്ണിലെ കൃഷ്ണമണി പോലെ പ്രകൃതിയെ സംരക്ഷിക്കുമെന്നു പറഞ്ഞവർ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നുവെന്ന് ഹസൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP