Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ല; തോമസ് ചാണ്ടി വിഷയത്തിൽ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദകേട്; ഇടതുമുന്നണിയിലെ പോരിന് മൂർച്ച കൂട്ടി സിപിഐക്കെതിരെ എം.എം.മണി

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ല; തോമസ് ചാണ്ടി വിഷയത്തിൽ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദകേട്; ഇടതുമുന്നണിയിലെ പോരിന് മൂർച്ച കൂട്ടി സിപിഐക്കെതിരെ എം.എം.മണി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തോമസ് ചാണ്ടി വിഷയത്തെ ചൊല്ലിയുള്ള സി.പി.എം-സിപിഐ പോരിന് മൂർച്ച കൂട്ടി മന്ത്രി എം.എം.മണിയും രംഗത്തെത്തി.സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് മണി പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദ കേടാണെന്നും മണി പറഞ്ഞു. മലപ്പുറം വണ്ടൂരിൽ സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തോമസ് ചാണ്ടി വിഷയത്തിൽ ഇരു പാർട്ടി പത്രങ്ങളുടെയും മുഖ പ്രസംഗങ്ങളിലൂടെ സിപിഎമ്മും സിപിഐയും പരസ്പരം നടത്തിയ പോർവിളികളുടെ വിവാദം കെട്ടടങ്ങും മുമ്പെയാണ് എംഎം മണിയുടെ പ്രസ്താവന. സിപിഐയ്ക്ക് മുന്നണി മര്യാദയില്ലെന്നും എംഎം മണി പ്രസംഗത്തിൽ പറഞ്ഞു.

'മന്ത്രിസഭയിലെ ഒരാൾക്കെതിരെ ആക്ഷേപം വന്നാൽ അത് മുഖ്യമന്ത്രിയോട് പറയാതെ റവന്യു മന്ത്രി സ്വന്തം നിലയ്ക്ക് പരിഹരിക്കാൻ ശ്രമിച്ചു. അത് ശരിയല്ല. എൻസിപി അഖിലേന്ത്യാ പാർട്ടിയാണ്. അവർ ഒരു മണിക്കൂറാണ് സമയം ചോദിച്ചത്. എന്നാൽ അതിനു പോലും കാത്തു നിൽക്കാതെയാണ് അവർ മന്ത്രിസഭ ബഹിഷ്‌കരിച്ചത്'. മന്ത്രിസഭ ബഹിഷ്‌കരിച്ച തീരുമാനം മര്യാദകേടാണെന്നും എംഎം മണി പറഞ്ഞു
ബുധനാഴ്ച ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിനു മുമ്പ് സിപിഎമ്മുമായി സിപിഐ ചർച്ച നടത്താനിരിക്കെയാണ് വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന തരത്തിൽ രൂക്ഷമായ പരാമർശം മണി നടത്തിയത്.

കഴിഞ്ഞ ദിവസം എം.എം.മണിയുടെ വിമർശനത്തിന് മറുപടി പറയാൻ താനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. മണി തന്റെ സംഹൃത്താണെന്നും മണിയുമായി തർക്കത്തിനില്ലെന്നുമാണ് കാനം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP