Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം.എം ശിവരാമൻ തന്നെയാണോ എം.എം മണി? മന്ത്രിയുടെ അഞ്ചാംക്ലാസ് യോഗ്യതയിലും പേരിലും സംശയമുന്നയിച്ച് എ.വി താമരാക്ഷൻ; പേര് മാറ്റിയെങ്കിൽ ഗസറ്റിൽ വിജ്ഞാപനം ചെയ്യാത്തതും തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകൾ കൈമാറാത്തതും സത്യപ്രതിജ്ഞാ ലംഘനം; പ്രസംഗത്തിന് പിന്നാലെ പുതിയ വിവാദത്തിൽപ്പെട്ട് മന്ത്രി എംഎം മണി

എം.എം ശിവരാമൻ തന്നെയാണോ എം.എം മണി? മന്ത്രിയുടെ അഞ്ചാംക്ലാസ് യോഗ്യതയിലും പേരിലും സംശയമുന്നയിച്ച് എ.വി താമരാക്ഷൻ; പേര് മാറ്റിയെങ്കിൽ ഗസറ്റിൽ വിജ്ഞാപനം ചെയ്യാത്തതും തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകൾ കൈമാറാത്തതും സത്യപ്രതിജ്ഞാ ലംഘനം; പ്രസംഗത്തിന് പിന്നാലെ പുതിയ വിവാദത്തിൽപ്പെട്ട് മന്ത്രി എംഎം മണി

ആലപ്പുഴ: മന്ത്രി എംഎം മണിയുടെ മണി എന്ന പേരിലും മായമോ? മന്ത്രിക്ക് അഞ്ചാം ക്ലാസ് യോഗ്യതയും ഇല്ലെന്ന് രേഖകൾ. പ്രസംഗത്തിന് പിന്നാലെ മന്ത്രി എം.എം മണിയുടെ വിദ്യാഭ്യാസ യോഗ്യതയേയും മണിയെന്ന പേരിനെയും സംബന്ധിച്ച് വിവാദം പുകയുന്നു.

മുണ്ടയ്ക്കൽ മാധവൻ മകൻ മണി മുണ്ടയ്ക്കൽ മാധവൻ മകൻ ശിവരാമൻ തന്നയോ ? വിവാദങ്ങളിൽനിന്നും വിവാദങ്ങളിലേക്ക് സഞ്ചരിക്കുന്ന എംഎം മണിക്കെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത് ആർ.എസ്‌പി (ബോൾഷേവിക്ക്) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. എ വി താമരാക്ഷനാണ്.

മണി പഠിച്ചുവെന്ന് പറയപ്പെടുന്ന വായനശാല സ്‌കൂളിൽ അത്തരത്തിലൊരു വിദ്യാർത്ഥി പഠിച്ചതായി രേഖകളിലില്ലെന്നാണ് താമരാക്ഷന്റെ ആരോപണം. എന്നാൽ ഇതേ കാലയവളിൽ കിണങ്ങൂർ സെന്റ് മേരീസ് സ്‌കൂളിൽ മലയാളമാസം 1124 ൽ (1955)മുണ്ടയ്ക്കൽ മാധവൻ മകൻ ശിവരാമൻ എന്ന ആൾ പഠിച്ചിരുന്നതായി രേഖകളിൽ കാണുന്നുണ്ട്. ഇത് എം എം മണിയാണോയെന്നതിന് തെളിവില്ല.

അതേസമയം തനിക്ക് അഞ്ചാം ക്ലാസ് യോഗ്യതയുണ്ടെന്നാണ് മന്ത്രി എം.എം മണി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ പറയുന്നത്. അച്ഛൻ മുണ്ടയ്ക്കൽ മാധവൻ എന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ ഈ മേൽവിലാസത്തിൽ ശിവരാമൻ എന്ന പേരുകാരൻ മാത്രമെ പഠിച്ചിട്ടുള്ളു.

എന്നാൽ മണിയുടെ സമകാലികരായ കിണങ്ങൂർ കോർപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ് ശങ്കരപിള്ള, ശിവരാമൻ തന്നെയാണ് എം എം മണിയെന്ന് ഉറപ്പിച്ചു പറഞ്ഞതായും താമരാക്ഷൻ പറയുന്നു. എൻ എസ് എസ് കരയോഗം പ്രസിഡന്റായ ദിലീപും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാൽ മണി പഠിച്ചുവെന്ന് പറയുന്ന വായനശാല സ്‌കൂളിൽ മണിയെന്ന പേരിൽ ആരും പഠിച്ചിരുന്നില്ല. സ്‌കൂൾ രേഖകളിൽ മണിയെന്ന പേരുക്കാർ ആരുമില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നതായും താമരാക്ഷൻ പറഞ്ഞു.

അതേസമയം സെന്റ് മേരിസ് സ്‌കൂളിൽ നാലാം ക്ലാസിൽ മണി തന്നെയാണ് പഠിച്ചിരുന്നതെങ്കിൽ ശിവരാമൻ എങ്ങനെ മണിയായി. ഒരാൾ പേരുമാറ്റുമ്പോൾ അത് ഔദ്യോഗികമായി വെളിപ്പെടുത്തണം. ഇതിനായി ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനിലടക്കം മണിയെന്ന് പേര് നൽകിയ സാഹചര്യത്തിൽ എം എം മണി എവിടെ പഠിച്ചു, എവിടെവരെ പഠിച്ചു എന്ന് വ്യക്തമാക്കണം. മാത്രമല്ല കമ്മീഷന് നൽകിയ സത്യവാങ്ങിൽ ഗുരുതരമായ തെറ്റാണ് വരുത്തിയിട്ടുള്ളത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. പേരിലും പ്രസംഗത്തിലും വിവാദത്തിലായ മണി നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്നും താമരാക്ഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP