Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാർജ് ചെയ്യുന്നതിനിടിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ലാപ്‌ടോപ്, കിടക്ക, ഫർണിച്ചർ തുടങ്ങിയവയെല്ലാം കത്തി നശിച്ചു; വീട്ടുകാർ മറ്റൊരു മുറിയിലായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

ചാർജ് ചെയ്യുന്നതിനിടിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ലാപ്‌ടോപ്, കിടക്ക, ഫർണിച്ചർ തുടങ്ങിയവയെല്ലാം കത്തി നശിച്ചു; വീട്ടുകാർ മറ്റൊരു മുറിയിലായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

ചെറുവത്തൂർ: മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട്ടിലെ കിടപ്പുമുറി കത്തിനശിച്ചു. കൈതക്കാട് ഖുബാനഗറിലെ ടി.കെ.അഫ്സത്തിന്റെ വീട്ടിലാണ് സംഭവം. അഫ്സത്തിന്റെ മകൻ ടി.കെ.മുസ്തഫയുടെ സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. വീട്ടുകാർ മറ്റൊരു മുറിയിലായതിനാൽ വൻ അപകടം ഒഴിവാവുകയായിരുന്നു.

പൊട്ടിത്തെറിച്ച മൊബൈലിൽ നിന്ന് തീപടർന്ന് മുറിയിലുണ്ടായിരുന്ന ലാപ്ടോപ്, കിടക്ക, ഫർണിച്ചർ എന്നിവയെല്ലാം കത്തിനശിച്ചു. പുലർച്ചെ ഒരുമണിയോടെയാണ് മൊബൈൽഫോൺ ചാർജ് ചെയ്യാനായി വെച്ചത്. നാലുമണിയോടെ ശബ്ദംകേട്ട് വാതിൽ തുറന്നപ്പോഴാണ് തീപടർന്ന് മുറിക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചതായി കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP