Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ആശുപത്രിയിൽ മോദിയുടെ ചിത്രം വച്ചതിന്റെ പേരിൽ നോട്ടപ്പുള്ളിയായ സൂപ്രണ്ടിനുമേൽ നടപടിയെടുക്കാൻ നീക്കം; നീക്കം ഡോക്ടർമാർക്ക് പഞ്ചിങ് ഏർപ്പെടുത്തിയതിന്റെ വൈരാഗ്യം മൂലം

സർക്കാർ ആശുപത്രിയിൽ മോദിയുടെ ചിത്രം വച്ചതിന്റെ പേരിൽ നോട്ടപ്പുള്ളിയായ സൂപ്രണ്ടിനുമേൽ നടപടിയെടുക്കാൻ നീക്കം; നീക്കം ഡോക്ടർമാർക്ക് പഞ്ചിങ് ഏർപ്പെടുത്തിയതിന്റെ വൈരാഗ്യം മൂലം

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിച്ച സൂപ്രണ്ടിന് സ്ഥലം മാറ്റഭീഷണി. നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എസ്. ഷിനുവിനാണ് സ്ഥാനചലന ഭീഷണി. എന്നാൽ, ഏതാനും ദിവസം മുമ്പ് സ്ഥാപിച്ച മോദി ചിത്രത്തിന്റെ പേരിലല്ല, മുമ്പേയുണ്ടായിരുന്ന പല വിധ വിരോധങ്ങൾ സൂപ്രണ്ടിനുമേൽ തീർക്കുവാനാണ് ഇപ്പോൾ ഈ ഫോട്ടോ വിവാദമെന്നും സൂചനയുണ്ട്.

14 മാസം മുമ്പ് ആശുപത്രിയിൽ സൂപ്രണ്ടായി ചുമതലയേറ്റ ഡോ.ഷിനുവിന്റെ പല നടപടികളും അധികൃതരുടെ ദേഷ്യത്തിന് കാരണമായി മാറിയിരുന്നു. സംസ്ഥാനത്താദ്യമായി സർക്കാർ ആശുപത്രിയിൽ പഞ്ചിങ് ഏർപ്പെടുത്തിയത് ഇദ്ദേഹമാണ്. നെയ്യാറ്റിൻകര ആശുപത്രിയിലെ പഞ്ചിങ്ങിനെതിരെ ഡോക്ടർമാരടക്കമുള്ളവർ രംഗത്തുവന്നെങ്കിലും എതിർപ്പ് വിലപ്പോയില്ല. പഠനം കഴിഞ്ഞിറങ്ങുന്ന നഴ്‌സുമാർക്ക് നിർബന്ധിത സേവനം നടപ്പിലാക്കിയതും ഇദ്ദേഹമാണ്.

ജനറൽ ആശുപത്രിയുടെ മുൻഭാഗത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശ്രമത്തെ സൂപ്രണ്ട് ശക്തിയായി എതിർത്തിരുന്നു. എന്നാൽ, ഡോ.ഷിനുവിന്റെ എതിർപ്പ് മറികടന്ന് ആശുപത്രിയുടെ മുൻഭാഗത്തുതന്നെ പുതിയ കെട്ടിടം നിർമ്മിക്കാൻ ആരോഗ്യമന്ത്രിയും സ്ഥലം എംഎൽഎയും തീരുമാനിച്ചു. ഇതും ഷിനുവിനെ അധികൃതരുടെ നോട്ടപ്പുള്ളിയാക്കി മാറ്റിയിരുന്നു.

ഇതിനിടെയാണ് മോദി ചിത്രം വിവാദമായത്. സ്ഥലത്തെ ബിജെപി പ്രവർത്തകർ സമ്മാനിച്ച മോദിയുടെ ചിത്രം തന്റെ ഓഫീസ് മുറിയിൽ ഷിനു സ്ഥാപിക്കുകയായിരുന്നു. ഇത് ഒരു വിഭാഗം ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. ഈ എതിർപ്പാണ് ഇപ്പോൾ ഷിനുവിന് സ്ഥാനചലമുണ്ടാക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നത്. തിരുവന്തപുരത്തുതന്നെയുള്ള മറ്റൊരു ഡോക്ടറെ സൂപ്രണ്ടാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP