Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്തപ്പോൾ കെ സുരേന്ദ്രന് തെറ്റുപറ്റി; മോദി അനിഷ്ടം പ്രകടിപ്പിച്ചപ്പോൾ മൈക്ക് ഏറ്റെടുത്ത് വി മുരളീധരൻ; തേക്കിൻകാട് മൈതാനിയിൽ പ്രസംഗ വേദിയിലെ നാവുപിഴയ്ക്ക് സുരേന്ദ്രനെ കളിയാക്കി സോഷ്യൽ മീഡിയ

പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്തപ്പോൾ കെ സുരേന്ദ്രന് തെറ്റുപറ്റി; മോദി അനിഷ്ടം പ്രകടിപ്പിച്ചപ്പോൾ മൈക്ക് ഏറ്റെടുത്ത് വി മുരളീധരൻ; തേക്കിൻകാട് മൈതാനിയിൽ പ്രസംഗ വേദിയിലെ നാവുപിഴയ്ക്ക് സുരേന്ദ്രനെ കളിയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്. ആദ്യ പരിപാടി ആകട്ടെ ബിജെപിയുടെ പൊതുയോഗവും. തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ എന്നാൽ തുടക്കം മുതൽ കല്ലുകടിയാണ് അനുഭവപ്പെട്ടത്. മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് തെറ്റു പറ്റിയതോടെ മോദി അനിഷ്ടം രേഖപ്പെടുത്തി. തുടർന്ന് വി മുരളീധരനോട് പരിഭാഷപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. മോദിയുടെ പ്രസംഗത്തിന്റെ തുടക്കത്തിലായിരുന്നു ഈ സംഭവം. തുടർന്ന് മുരളീധരരൻ പ്രസംഗ പരിഭാഷ ഏറ്റെടുത്തത്.

കേരളത്തിൽ വരാൻ വൈകിയതിന് ക്ഷമചോദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി മോദി പ്രസംഗം തുടങ്ങിയത്. പരിഭാഷപ്പെടുത്തിയ സുരേന്ദ്രൻ ക്ഷമ ചോദിക്കുന്നുവെന്ന ഭാഗം വിഴുങ്ങി. പകരം ഇവിടെ ഇപ്പോൾ വന്നതിൽ അതിയായ സന്തോഷമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ. ശബരിമല സന്ദർശനമായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്ന കേരള സന്ദർശന പരിപാടിയെന്നും അത് നടന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ സുരേന്ദ്രന്റെ ഈ പരിഭാഷ ഭാഗം ഇതൊന്നും പറയാതെയായിരുന്നു. കേരളത്തിൽ വലിയ മാറ്റം നടക്കുന്ന ഘട്ടത്തിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ.

മോദിയുടെ പ്രസംഗം അതേപടി പരിഭാഷപ്പെടുത്താൻ സുരേന്ദ്രന് കഴിയാഞ്ഞില്ല. ആശയത്തിലും അർത്ഥത്തിലും വ്യത്യാസം വരുത്തിയായിരുന്നു പരിഭാഷ പ്രസംഗത്തിന്റെ തുടക്കം. വേദിയിലിരുന്ന ഹിന്ദി അറിയാവുന്ന മറ്റ് നേതാക്കൾ തെറ്റ് ചൂണ്ടിക്കാട്ടി. ഇതോടെ കെ സുരേന്ദ്രന് പരിഭാഷ പ്രസംഗം നിർത്തേണ്ടി വന്നു. മോദിയും അനിഷ്ടം രേഖപ്പെടുത്തി. മറ്റാരെങ്കിലും പരിഭാഷപ്പെടുത്തൽ ഏറ്റെടുക്കാൻ മോദി ആവശ്യപ്പെട്ടു. തുടർന്ന് സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ പരിഭാഷപ്പെടുത്തുന്ന ജോലി ഏറ്റെടുത്തു. ഒരു മിനുട്ടോളം വൈകിയാണ് പ്രസംഗം തുടർന്നത്.

പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയിൽ അതീവ ശ്രദ്ധയോടെയാണ്് സംഘാടനം ഏറ്റെടുക്കേണ്ടത്. സുരേന്ദ്രന്റെ നാവ് പിഴവ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുകയാണ്. സുരേന്ദ്രന്റെ ഹിന്ദി പരിഭാഷയെ കളിയാക്കിയാണ് നിരവധി പേർ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. 

പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിയിൽ അതീവ ശ്രദ്ധയോടെയാണ്് സംഘാടനം ഏറ്റെടുക്കേണ്ടത്. സുരേന്ദ്രന്റെ നാവ് പിഴവ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുകയാണ്. സുരേന്ദ്രന്റെ ഹിന്ദി പരിഭാഷയെ കളിയാക്കിയാണ് നിരവധി പേർ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. നേരത്തെ അമിത് ഷായുമായി ബന്ധപ്പെട്ട വിവാദത്തിൽ ബൽറാമിന്റെ ഹിന്ദി മോശമാണെന്ന് പറഞ്ഞ് സുരേന്ദ്രൻ പരിഹസിച്ചിരുന്നു. ഇതുമായി ബന്ധമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രനെ വിമർശിക്കുന്നത്.

കൈരേഖ സുരേന്ദ്രൻ പ്ലിംഗായെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ നേതാവിനെ കളിയാക്കിയത്. സന്ദേശം സിനിമയിലെ ഹിന്ദി അറിയാത്ത നേതാവിന്റെ രീതിയിലായിപ്പോയി സുരേന്ദ്രന്റെ അവസ്ഥ എന്ന് പറഞ്ഞാണ് മറ്റൊരു കളിയാക്കൽ. എന്തായാലും രാഷ്ട്രീയമായി കൂടി സുരേന്ദ്രൻ തിരിച്ചടിയാണ് ഈ സംഭവം. പരിഭാഷ മോശമായതിനാൽ മോദി ഇടപെട്ട് മാറ്റേണ്ടി വന്നതാണ് സുരേന്ദ്രന് തിരിച്ചടിയാകുന്നത്. 

സുരേന്ദ്രനെ മോദി മാറ്റിനിർത്തുന്ന വീഡിയോ ചുവടേ കാണാം..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP