Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ വർഷം തന്നെ പ്രധാനമന്ത്രി ശബരിമലയിൽ എത്തും; ക്ഷേത്ര വികസന വിഷയങ്ങളിൽ അനൂകല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയിൽ കേരളം

ഈ വർഷം തന്നെ പ്രധാനമന്ത്രി ശബരിമലയിൽ എത്തും; ക്ഷേത്ര വികസന വിഷയങ്ങളിൽ അനൂകല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയിൽ കേരളം

ന്യൂഡൽഹി: ഇക്കൊല്ലംതന്നെ ശബരിമല സന്ദർശിക്കാൻ ആലോചിക്കുന്നുണ്ടെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയോടാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് സമഗ്ര വികസനവും പ്രത്യേക പാക്കേജും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ആൻേറാ ആന്റണി പ്രധാനമന്ത്രിയെ കണ്ടത്. പമ്പാനദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുംവേണ്ടിയുള്ള പമ്പാ ആക്ഷൻ പ്‌ളാൻ ഫലപ്രദമായി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ പമ്പാസംരക്ഷണ പദ്ധതി രൂപപ്പെടുത്തണമെന്ന് എംപി അഭ്യർത്ഥിച്ചു. അച്ചൻകോവിൽ, മണിമലയാറുകളുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.

ഈ ചർച്ചയ്ക്കിടെയാണ് ശബരിമലയിൽ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ തീർത്ഥാടനകാലത്ത് ശബരിമലയിൽ എത്താൻ പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നു. എന്നാൽ തീർത്ഥാടനകാലത്ത് ശബരിമലയിൽ പ്രധാനമന്ത്രിക്ക് മതിയായ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് എൻഎസ്ജി നിലപാട് എടുത്തു. ഇതോടെയാണ് വരവ് മുടങ്ങിയത്. കേരളത്തിലെ അടുത്ത സന്ദർശനത്തിൽ തന്നെ ശബരിമല സന്ദർശിക്കണമെന്നാണ് മോദിയുടെ ആഗ്രഹം. മാസപൂജ സമയത്ത് ശബരിമലയിൽ എത്തി തൊഴാനാണ് മോദിയുടെ പദ്ധതി. ശബരിമല വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാനും സന്ദർശനത്തിനിടെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ശബരിമലയെ കേന്ദ്രീകരിച്ചുള്ള വികസന നയമാണ് കേരളം തയ്യാറാക്കേണ്ടതെന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മോദി പറഞ്ഞിരുന്നു. കാനനക്ഷേത്രത്തിന്റെ ഭാവി സാധ്യതകളും ഉയർത്തിക്കാട്ടി. എന്നാൽ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുന്നത് പരിഗണിക്കുന്നതിന് കേന്ദ്ര സർക്കാരിന് മുന്നിൽ കടമ്പകൾ ഏറെയാണ്. പാർലമെന്റിൽ ഇക്കാര്യം കേന്ദ്ര സർക്കാർ വിശദീകരിച്ചു കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP