Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടാളക്കാരന്റെ വേഷം ഇട്ട് മോഹൻലാൽ; ചുവന്ന ഷാൽ തലയിൽ ഇട്ട് സുചിത്ര: മെഗാ സ്റ്റാർ റിപ്പബ്ലിക് ദിനം ആഘോഷിക്കാനെത്തിയത് ഇങ്ങനെ

പട്ടാളക്കാരന്റെ വേഷം ഇട്ട് മോഹൻലാൽ; ചുവന്ന ഷാൽ തലയിൽ ഇട്ട് സുചിത്ര: മെഗാ സ്റ്റാർ റിപ്പബ്ലിക് ദിനം ആഘോഷിക്കാനെത്തിയത് ഇങ്ങനെ

 ന്യൂഡൽഹി: രാജ്യത്തിന്റെ 66ാം റിപ്പബ്ലിക് ദിനപരേഡ് നേരിൽ വീക്ഷിക്കാൻ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ഡൽഹിയിലെ രാജ്പഥിലെത്തി. എന്നാൽ പതിവ് ശൈലിവിട്ട് ആർമിയിലെ ലെഫ്. കേണലിന്റെ കുപ്പയാമിട്ടാണ് മോഹൻലാൽ പരേഡ് കാണാൻ എത്തിയത്.ഒപ്പം ചുവന്നഷാൽ തലയിലിട്ട് ഭാര്യ സുചിത്രയും എത്തിയിരുന്നു. ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കൂടിയായ മോഹൻലാൽ ഔദ്യോഗിക വേഷമണിഞ്ഞാണ് പരേഡ് വീക്ഷിച്ചത്. സംവിധായകൻ മേജർ രവിയും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.

ആദ്യമായാണ് മോഹൻലാൽ റിപ്പബ്ലിക് ദിന പരേഡ് നേരിട്ടു കാണുന്നത്. ചെറിയ മഴയുണ്ടായിരിന്നിട്ടു കൂടി ഇത്രയധികം ആളുകൾ പരേഡ് കാണാനെത്തിയത് രാജ്യസ്‌നേഹം മൂലമുള്ള ആവേശം കാരണമാണെന്ന് താരം പറഞ്ഞു. മോദിയും ഒബാമയും ഒരുമിച്ചിരുന്ന് പരേഡ് വീക്ഷിച്ച റിപ്പബ്ലിക് ദിനം വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. ഇന്ത്യ ഉടൻ വലിയൊരു ശക്തിയായി മാറുമെന്നും മോഹൻലാൽ പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതിന്റെ ഫോട്ടോ സഹിതം മോഹൻലാൽ ഫേസ്‌ബുക്കിലും ഇങ്ങനെ കുറിച്ചു: എല്ലാ ഇന്ത്യക്കാരന്റേയും അഭിമാന നിമിഷം. രാവിലെ ഏഴ് മണിമുതൽ ഞാൻ പരേഡ് കാണാൻ രാജ്പഥിലുണ്ടായിരുന്നു. മഴയെ അവഗണിച്ചും രാജ്യത്തിന്റെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള ജനത്തിന്റെ ആകാംക്ഷ നേരിൽ കാണാനായി. പരിപാടികൾ കാണാനായത് ഒരു വിരുന്ന് തന്നെയായിരുന്നു. ഈ ചിത്രത്തിന് ആയിരത്തി മുന്നൂറിലേറെ കമന്റും ഒരു ലക്ഷത്തിലേറെ ലൈക്കും ലൈക്കും ലഭിച്ചു.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രവും കവർ ചിത്രവും അദ്ദേഹം പട്ടാള വേഷത്തിലുള്ളതായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP