Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് മൂന്നിടത്തായി സ്ത്രീകൾക്കുനേരെ അതിക്രമം; മണിമലയിൽ വീട്ടമ്മയെ ചീത്തവിളിച്ച അൽവാസിക്കെതിരെ കേസ്; ചിങ്ങവനത്തും ഏറ്റുമാനൂരിലും വീട്ടമ്മമാരുടെ നൈറ്റിയും ബ്ലൗസും വലിച്ചുകീറി അക്രമം

കോട്ടയത്ത് മൂന്നിടത്തായി സ്ത്രീകൾക്കുനേരെ അതിക്രമം; മണിമലയിൽ വീട്ടമ്മയെ ചീത്തവിളിച്ച അൽവാസിക്കെതിരെ കേസ്; ചിങ്ങവനത്തും ഏറ്റുമാനൂരിലും വീട്ടമ്മമാരുടെ നൈറ്റിയും ബ്ലൗസും വലിച്ചുകീറി അക്രമം

കോട്ടയം: ജില്ലയിൽ മൂന്നിടത്ത് സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ 354 വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു. മണിമല, ഏറ്റുമാനൂർ, ചിങ്ങവനം സ്റ്റേഷനുകളിലാണ് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തത്. മണിമലയിൽ 46 വയസുള്ള വീട്ടമ്മയെ അയൽവാസി സ്ഥിരമായി ചീത്തവിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ 55 കാരനെതിരേ കേസെടുത്തു.

സ്ഥിരം മദ്യപാനിയായ ഇയാളെ പിടികൂടാനായിട്ടില്ല. ചിങ്ങവനത്തും ഏറ്റുമാനൂരിലും വീട്ടമ്മമാരുടെ നൈറ്റിയും ബ്ലൗസും വലിച്ചു കീറിയെന്ന പരാതിയിലാണ് അയൽവാസികൾക്കെതിരേ കേസെടുത്തത്. രണ്ടിടത്തും വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. അതിനാൽ പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ചിങ്ങവനത്ത് വീട്ടമ്മയുടെ നൈറ്റി അയൽവാസി വലിച്ചു കീറിയെന്ന പരാതിയിലാണ് 354 വകുപ്പു പ്രകാരം അയൽവാസിക്കെതിരേ കേസെടുത്തത്. ഏറ്റുമാനൂരിൽ ബ്ലൗസ് വലിച്ചു കീറിയെന്നാണ് പരാതി. എന്തായാലും കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ശരിയായ അന്വേഷണം നടത്തിയ ശേഷമേ തുടർ നടപടികളുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP