Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെ ജനനേന്ദ്രിയം പ്രദർശിപ്പിക്കാനും പീഡിപ്പിക്കാനും ശ്രമം; വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ തിരൂരിൽ അറസ്റ്റിൽ

സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെ ജനനേന്ദ്രിയം പ്രദർശിപ്പിക്കാനും പീഡിപ്പിക്കാനും ശ്രമം;  വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ തിരൂരിൽ അറസ്റ്റിൽ

എംപി.റാഫി

മലപ്പുറം: സ്‌കൂളിൽ കൊണ്ടു പോകുന്നതിനിടെ വിദ്യാർത്ഥിനികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. 8, 9 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ലൈംഗികാവയവം പ്രദർശിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് ഓട്ടോ ഡ്രൈവർ തിരൂരിൽ അറസ്റ്റിലായത്. തിരൂർ ബിപി അങ്ങാടി പാറശ്ശേരി അക്കരത്തോട്ടത്തിൽ സുനിൽ (50) നെയാണ് തിരൂർ സി ഐ പി അബ്ദുൾ ബഷീർ അറസ്റ്റ് ചെയ്തത്.

എൽപി സ്‌കൂളിലെ മൂന്ന്, നാല് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ഇയാൾ വിദ്യാർത്ഥികളെ ഓട്ടോയിൽ സ്‌കൂളിൽ കൊണ്ടു പോകുന്നതിനിടെയാണ് പീഡിപ്പിച്ചത്. കുട്ടികൾ വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് മലപ്പുറം ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ സ്‌ക്കൂളിലെത്തി കുട്ടികളെ കൗൺസിലിങ് നടത്തി സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് തിരൂർ സി ഐ കേസ് രജിസ്ട്രർ ചെയ്യുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പോക്‌സോനിയമ പ്രകാരം അറസ്റ്റുറ്റു ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP