Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഓൺലൈൻ മാഗസിൻ മണി ചെയിൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയ രണ്ടുപേർ അറസ്റ്റിൽ

വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഓൺലൈൻ മാഗസിൻ മണി ചെയിൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയ രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ മാഗസിൻ വഴി പണമുണ്ടാക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പു നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഓർബിറ്റ് മീഡിയ സ്റ്റുഡിയോ എന്നപേരിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വക്താവ് മുംബൈ സ്വദേശി സുമിത്ത് രാജ്‌സിൻഹ (39), കേരളത്തിൽ തട്ടിപ്പിന് കൂട്ടുനിന്ന കണ്ണൂർ സ്വദേശി സുനിൽകുമാർ (42) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു മാഗസിന്റെ പേരിൽ ആളെച്ചേർത്ത് തട്ടിപ്പുനടത്തിയത്. ഓൺലൈൻ മാഗസിനിലെ പരസ്യം ആളുകൾ മറിച്ചുനോക്കുന്നതിനനുസരിച്ച് വരുമാനം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് വ്യാപകമായി നടന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുന്ദമംഗലം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസി. പൊലീസ് കമീഷണർ ജോസി ചെറിയാൻ, ചേവായൂർ സി.ഐ പി.കെ. സന്തോഷ്, കുന്ദമംഗലം എസ്.ഐ എസ്. സജീവ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലും കണ്ണൂരിലുമായി അറസ്റ്റ് നടന്നത്. തട്ടിപ്പിനിരയായ നിരവധി പേർ പരാതി നൽകിയിട്ടുണ്ടെന്ന പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP