Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പലചരക്കു കടയിൽനിന്ന് 7500 രൂപയുടെ സാധനം വാങ്ങി; പണം ഓട്ടോറിക്ഷക്കാരന്റെ കൈയിൽ കൊടുത്തു വിടാമെന്ന് ഉറപ്പു നൽകി; പകുതി വഴിയിൽ 2000 രൂപയുടെ സാധനം എടുത്ത മാറ്റിയ ശേഷം ഓട്ടോക്കാരനെ അടുത്ത വീട്ടിലേക്ക് പണത്തിനു പറഞ്ഞുവിട്ടു: അടൂരിൽ അരങ്ങേറിയ പുതിയ തട്ടിപ്പ് ഇങ്ങനെ

പലചരക്കു കടയിൽനിന്ന് 7500 രൂപയുടെ സാധനം വാങ്ങി; പണം ഓട്ടോറിക്ഷക്കാരന്റെ കൈയിൽ കൊടുത്തു വിടാമെന്ന് ഉറപ്പു നൽകി; പകുതി വഴിയിൽ 2000 രൂപയുടെ സാധനം എടുത്ത മാറ്റിയ ശേഷം ഓട്ടോക്കാരനെ അടുത്ത വീട്ടിലേക്ക് പണത്തിനു പറഞ്ഞുവിട്ടു: അടൂരിൽ അരങ്ങേറിയ പുതിയ തട്ടിപ്പ് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എന്നും ഒരേ തരം തട്ടിപ്പു നടത്തിയാൽ എന്താണ് രസം? അതുകൊണ്ടുതന്നെയാണ് അടൂരിൽ ഒരുവൻ കളം മാറ്റിപ്പിടിച്ചത്. വളരെ നന്നായി ആസൂത്രണം ചെയ്ത തട്ടിപ്പിൽ പണം പോയത് ഒരു പലചരക്ക് കടക്കാരനും ഓട്ടോക്കാരനും. തട്ടിപ്പുകാരന് ലാഭം 2000 രൂപയുടെ പലചരക്ക് സാധനങ്ങൾ. തട്ടിപ്പിന് ഇരയായവർ പോലും ചിരിച്ചു പോകുന്ന തരത്തിലുള്ള തട്ടിപ്പ് അരങ്ങേറിയത് ഇങ്ങനെ:

അടൂർ ആലുംമൂട് ജങ്ഷനിലുള്ള കായംകുളം സ്റ്റോഴ്‌സ് എന്ന പലചരക്കുകടയിലാണ് ഇന്നലെ രാവിലെയാണ് പുതുമയുള്ള തട്ടിപ്പു നടന്നത്. 11 മണിയോടെ ബൈക്കിലെത്തിയ 35 വയസു തോന്നിക്കുന്ന യുവാവ് 7500 രൂപയുടെ സാധനങ്ങൾ വാങ്ങി. തന്റെ വീട് കാർത്തികപ്പള്ളിയിലാണെന്നും ഭാര്യയുടെ വീട് അടൂരിലാണെന്നും യുവാവ് പറഞ്ഞു. തെങ്ങുംതാരയിൽ പുതുതായി പണിത വീടിന്റെ പാലുകാച്ചിലിനെന്നു പറഞ്ഞാണ് സാധനങ്ങൾ വാങ്ങിയത്. ഒരു ചാക്ക് അരി ഉൾപ്പെടെയുള്ള വീട്ടു സാധനങ്ങളും നാടൻ പുളിയും ആവശ്യപ്പെട്ടു.

ചില്ലറ സാധനങ്ങൾ അടങ്ങിയ മറ്റൊരു കെട്ടും വാങ്ങി. തനിക്ക് പരിചയമില്ലാത്തതിനാൽ ഒരു ഓട്ടോ വിളിച്ചു തന്നാൽ സാധനങ്ങൾ വീട്ടിൽ എത്തിക്കാമെന്നും ഓട്ടോക്കാരന്റെ കൈയിൽ സാധനങ്ങളുടെ വിലയായ 7500 രൂപ കൊടുത്തുവിടാമെന്നും പറഞ്ഞു. ഇതനുസരിച്ച് കടയുടമ പരിചയമുള്ള ഒരു ഓട്ടോ വിളിച്ചു കൊടുത്തു.

യുവാവ് ഓട്ടോയുടെ മുന്നിൽ ബൈക്കിലായിരുന്നു യാത്ര. തെങ്ങുംതാരയിൽ എത്തിയപ്പോൾ ഓട്ടോക്കാരനോട് ഇടവഴിയിലെ തന്റെ വീട്ടിലേക്കുള്ള കൃത്യമായ അടയാളം പറഞ്ഞു കൊടുത്തു. അവിടെ സാധനങ്ങൾ ഇറക്കിയിട്ട് തന്റെ ഭാര്യയിൽ നിന്നും രൂപ വാങ്ങിക്കാനും നിർദ്ദേശിച്ചു. മറ്റു ചില സാധനങ്ങൾ വാങ്ങാനുണ്ടെന്നു പറഞ്ഞ് ഓട്ടോയിൽ ഇരുന്ന ചെറിയകെട്ട് കൈക്കലാക്കിയ ശേഷം ഓട്ടോക്കാരനെ പറഞ്ഞുവിട്ടു. ഓട്ടോറിക്ഷ ഡ്രൈവർ യുവാവ് പറഞ്ഞ അടയാളം നോക്കി വലഞ്ഞതല്ലാതെ വീട് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പിന്നെയാണ് തട്ടിപ്പ് മനസിലായത്. ഡ്രൈവർ തിരിച്ച് കടയിലെത്തി വിവരങ്ങൾ പറഞ്ഞതനുസരിച്ച് കടയുടമ പൊലീസിൽ പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP