Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലത്ത് രണ്ട് അക്കൗണ്ടുകളിൽ നിന്നായി 15000 രൂപയുടെ തട്ടിപ്പ്; ആധാറുമായി ബന്ധിപ്പിക്കാനെന്ന് പറഞ്ഞ് പിൻ നമ്പർ വാങ്ങി കബളിപ്പിക്കൽ; പിൻ നമ്പർ ആർക്കും പറഞ്ഞു കൊടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പ് അരങ്ങേറുന്നു

കോതമംഗലത്ത് രണ്ട് അക്കൗണ്ടുകളിൽ നിന്നായി 15000 രൂപയുടെ തട്ടിപ്പ്; ആധാറുമായി ബന്ധിപ്പിക്കാനെന്ന് പറഞ്ഞ് പിൻ നമ്പർ വാങ്ങി കബളിപ്പിക്കൽ; പിൻ നമ്പർ ആർക്കും പറഞ്ഞു കൊടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പ് അരങ്ങേറുന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: എ.ടി.എം വഴി 2 അക്കൗണ്ടുകളിൽ നിന്നായി 15000 രൂപ പിൻവലിച്ച് കോതമംഗലത്തും എ.ടി.എം തട്ടിപ്പ് അരങ്ങേറി. കവളങ്ങാട് സ്വദേശി മാറാച്ചേരി പുത്തേത്ത് ഷിബു പോളിന്റെ അക്കൗണ്ടിൽ നിന്ന് 13000 രൂപയും മറ്റൊരാളുടെ 2000 രൂപയുമാണ് നഷ്ടമായത്.

സംഭവംഇങ്ങനെ: ഇന്നലെ ഉച്ചക്ക് 12 മണിയോടെ ഷിബു പോളിന്റെ മൊബൈൽ ഫോണിലേക്ക് അജ്ഞാത നമ്പരിൽ നിന്ന് കോൾ വന്നു. താങ്കളുടെ അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് എ.ടി.എം പിൻനമ്പർ പറഞ്ഞു തരണമെന്ന് വിളിച്ചയാൾ ആവശ്യപ്പെട്ടു. എന്നാൽ താൻ ബാങ്കുമായി നേരിട്ടു ബന്ധപ്പെട്ടു കൊള്ളാമെന്ന് പറഞ്ഞ് ഷിബു കോൾ കട്ട് ചെയ്തു.

എന്നാൽ അല്പനേരം കഴിഞ്ഞപ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിലെ നമ്പറിലേക്കും കോൾ വന്നു. ഇതേ ആവശ്യം ആവർത്തിച്ച അജ്ഞാതൻ ഷിബുവിന്റെ പേരിലുള്ള 2 ബാങ്ക് അക്കൗണ്ടുകളുടെയും നമ്പർ ഉൾപ്പെടെ പറഞ്ഞ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുനതിന് രഹസ്യ പിൻ കോഡ് പറഞ്ഞു തരണമെന്ന് അറിയിച്ചു.

അക്കൗണ്ട് നമ്പറുകൾ ഉൾപ്പെടെ അജ്ഞാതൻ പറഞ്ഞതോടെ വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കും ഷിബുവിനും വിശ്വാസം തോന്നി. തുടർന്ന് രഹസ്യ പിൻകോഡ് നമ്പർ അജ്ഞാതനു പറഞ്ഞു കൊടുക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞ് ഷിബു അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 8000, 5000 എന്നിങ്ങനെ 13000 രൂപ പിൻവലിച്ചതായി കണ്ടെത്തിയത്.

ഇതേ സമയം തന്നെ മറ്റൊരാളുടെ അക്കൗണ്ടിൽ നിന്നും സമാന രീതിയിൽ 2000 രൂപ പിൻവലിച്ചിട്ടുണ്ട്. ഷിബുവിന്റെ പരാതിയെ തുടർന്ന് കോതമംഗലം പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP