Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലേക്ക് പുറപ്പെട്ട കാലവർഷം ആൻഡമാനിൽ എത്തി; ഇക്കുറി സ്‌കൂൾ തുറക്കാൻ കാത്തു നിൽക്കില്ല; ദിവസങ്ങൾക്ക് മുൻപേ ഇടിയും മിന്നലുമായി തുടങ്ങിയ പെരുമഴ നാലു ദിവസത്തിനുള്ളിൽ കേരളത്തിൽ തകർത്താടും: കുടയും ബാഗും ഒക്കെ വാങ്ങി മക്കളേ കാത്തിരുന്നോളു

കേരളത്തിലേക്ക് പുറപ്പെട്ട കാലവർഷം ആൻഡമാനിൽ എത്തി; ഇക്കുറി സ്‌കൂൾ തുറക്കാൻ കാത്തു നിൽക്കില്ല; ദിവസങ്ങൾക്ക് മുൻപേ ഇടിയും മിന്നലുമായി തുടങ്ങിയ പെരുമഴ നാലു ദിവസത്തിനുള്ളിൽ കേരളത്തിൽ തകർത്താടും: കുടയും ബാഗും ഒക്കെ വാങ്ങി മക്കളേ കാത്തിരുന്നോളു

പത്തനംതിട്ട: ഇക്കുറി സംസ്ഥാനത്ത് കാലവർഷം വളരെ നേരത്തെ എത്തും. സ്‌കൂൾ തുറക്കുന്നതിന് മുമ്പേ തന്നെ കേരളം മഴയുടെ കുട ചൂടുമെന്നാണ് കാലാവസ്താ നിരീക്ഷകർ വ്യക്തമാക്കുന്നത്. കേരളത്തിലേക്ക് പുറപ്പെട്ട കാലവർഷം ആൻഡമാനിൽ വരെ എത്തിയിട്ടുണ്ട്. വൈകാതെ തന്നെ മൺസൂൺ മഴ കേരളത്തിലും എത്തും. വെള്ളിയാഴ്ച മുതൽ കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ള പല ഭാഗങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി തുടങ്ങി.

തിരുവനന്തപുരം മുതൽ വയനാട് വരെ മഴ ലഭിച്ചതോടെ കാലവർഷം വിളിപ്പാടകലെയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും(ഐഎംഡി) സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരും പറയുന്നു. കനത്ത മഴ മേഘങ്ങളാണു തെക്കൻ മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. കടലും പ്രക്ഷുബ്ധം. ഇതിനൊപ്പം രണ്ടു ന്യൂനമർദങ്ങളും ശക്തിപ്പെടുന്നു. മെകുനു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി ഒമാൻ തീരത്തു ശനിയാഴ്ച കെട്ടടങ്ങുന്നതോടെ അറബിക്കടൽ കാലവർഷത്തിനു സജ്ജമാകും.

അതിനിടെ സംസ്ഥാനത്ത് 28 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ 30 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 21 സെന്റിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് അതിശക്തമായ മഴയുണ്ടായേക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും അഗ്‌നിശമന സേനയ്ക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉരുൾപ്പൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദേശിച്ചിട്ടുണ്ട്. താലൂക്ക് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിക്കാനും അവശ്യസാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നിർദേശമുണ്ട് വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണം.

പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ജനങ്ങൾ ഇറങ്ങരുത്, മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകൾക്കരികെ വാഹനങ്ങൾ നിർത്തരുത്, മരങ്ങൾക്കു താഴെ വാഹനം പാർക്ക് ചെയ്യരുത് തുടങ്ങിയ മുന്നറിയിപ്പുകളും അഥോറിറ്റി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രണ്ട് അന്തരീക്ഷച്ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതാണു മഴയ്ക്കു കാരണം. അടുത്ത 48 മണിക്കൂറിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ ദ്വീപുകളിലെത്തും. ജൂൺ ഒന്നിനു മുമ്പു കാലവർഷം കേരളത്തിലെത്തുമെന്നാണു പ്രതീക്ഷ. എട്ട് ജില്ലകളിൽ സാധാരണ ലഭിക്കണ്ടതിനേക്കാൾ കൂടുതൽ വേനൽമഴ ലഭിച്ചു. കോഴിക്കോട്, വയനാട്, ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനെക്കാൾ 56,53 ശതമാനം വീതം അധികമഴയാണ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP