Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഞ്ഞിൽക്കുളിച്ച് മൂന്നാർ; അതിശൈത്യത്തിൽ താപനില മൈനസ് ഡിഗ്രിയിൽ; തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കും; വൈകിയെത്തിയ സീസണിന്റെ ആവേശത്തിൽ മൂന്നാർ

മഞ്ഞിൽക്കുളിച്ച് മൂന്നാർ; അതിശൈത്യത്തിൽ താപനില മൈനസ് ഡിഗ്രിയിൽ; തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കും; വൈകിയെത്തിയ സീസണിന്റെ ആവേശത്തിൽ മൂന്നാർ

മൂന്നാർ: മൂന്നാർ അതിശൈത്യത്തിലേക്ക് നീങ്ങുന്നു. മൈനസ് ഡിഗ്രിയിലാണ് ഇവിടുത്തെ താപനില. രണ്ടു ദിവസങ്ങളായി മൂന്നാർ തണുത്തു വിറയ്ക്കുകയാണ്. തിങ്കളാഴ്ച പുലർച്ചയിൽ തണുപ്പ് മൈനസ് മൂന്നു ഡിഗ്രിവരെയെത്തി. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും കൂടുമെന്നാണ് കരുതുന്നത്. ശൈത്യം കനത്തതോടെ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണമേറുകയും ചെയ്തു.

ശനിയാഴ്ച മുതലാണ് അതിശൈത്യം മൂന്നാറിലെത്തിയത്. ഇത്തവണ ഏറെ വൈകിയാണ് മൈനസ് ഡിഗ്രിയിലേക്ക് തണുപ്പ് എത്തിയത്. ശനിയാഴ്ച രാത്രി തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചയിൽ തണുപ്പ് മൈനസ് മൂന്നു ഡിഗ്രിവരെയെത്തി. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും കൂടുമെന്നാണ് കരുതുന്നത്.

മൂന്നാറിൽ ടൗൺ പരിസരങ്ങളിൽ പൂജ്യം ഡിഗ്രിയും സമീപ എസ്‌റ്റേറ്റുകളായ പെരിയവര, കന്നിമല തുടങ്ങിയ എസ്‌റ്റേറ്റുകളിൽ മൈനസ് മൂന്നു ഡിഗ്രിയുമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ശൈത്യമെത്താൻ വൈകിയിരുന്നു. ഡിസംബർ അവസാനിക്കുമ്പോഴും കാര്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ വർഷം ഇതേ സമയം തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയിരുന്നു. കന്നിമല എസ്‌റ്റേറ്റിലെ പുൽപ്രതലങ്ങൾ മഞ്ഞിൽക്കുളിച്ചാണ് കിടന്നിരുന്നത്. സഞ്ചാരികളുടെ വരവ് കൂടിയതിനാൽ തണുപ്പിലും ആവേശത്തിലാണ് മൂന്നാർ.

തണുപ്പ് കൂടിയതോടെ മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും രൂക്ഷമായി. സാധാരണ നവംബർ-ഡിസംബർ മാസങ്ങളിലാണ് മൂന്നാറിൽ തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്. എന്നാൽ അയൽസംസ്ഥാനങ്ങളിലെ മഴമൂലം ഇത്തവണ തണുപ്പ് വളരെ കുറവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP