Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിൽ സമരം ശക്തമാകും; അനിശ്ചതകാല രാപകൽ റോഡ് ഉപരോധത്തിന് പെൺപിളൈ ഒരുമൈ; ടൂറിസം മേഖല നിശ്ചലമാകും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വീണ്ടും ചർച്ച

മൂന്നാറിൽ സമരം ശക്തമാകും; അനിശ്ചതകാല രാപകൽ റോഡ് ഉപരോധത്തിന് പെൺപിളൈ ഒരുമൈ; ടൂറിസം മേഖല നിശ്ചലമാകും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വീണ്ടും ചർച്ച

മൂന്നാർ: മൂന്നാറിലെ സമരം ശക്തമാക്കാൻ പെൺപിളൈ ഒരുമൈയും ഐക്യ ട്രേഡ് യൂണിയനും തീരുമാനിച്ചു. സർക്കാർ വഞ്ചിച്ചെന്നും മരണം വരെ സമരം തുടരുമെന്നും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും പെൺപിളൈ ഒരുമൈ നേതാക്കൾ അറിയിച്ചു. പ്ലാന്റേഷൻ ലേബർ കമ്മിറ്റി(പി.എൽ.സി.)യോഗം പരാജയപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് ആറു വരെ മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്ന് ഐക്യ ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.

മൂന്നാറിൽ രാപകൽ അനിശ്ചിതകാല റോഡ് ഉപരോധം തുടങ്ങുന്നതിന് പെൺപിളൈ ഒരുമൈ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി തിരിച്ചറിയൽ കാർഡും റേഷൻ കാർഡും ആധാർ കാർഡും തിരിച്ചേൽപ്പിക്കും. അവശ്യസർവീസുകളെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കും. ദിവസക്കൂലിക്കാര്യത്തിൽ ഉടമകളും തൊഴിലാളികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുന്നതാണ് ലേബർ കമ്മിറ്റി യോഗം നിരന്തരം പരാജയപ്പെടുന്നതിനു കാരണമെന്നാണ് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ പറയുന്നത്. അതിനിടെ പ്രശ്‌ന പരിഹാരത്തിന് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. എല്ലാ ട്രേഡ് യൂണിയനുകളും യോഗത്തിൽ പങ്കെടുക്കും.

ചട്ടമൂന്നാർ, വാഗുവര, തലയാർ, നയമക്കാട്, പെരിയവര, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, ഗ്രഹാംസ് ലാൻഡ്, ഹെഡ്വർക്‌സ്, സിഗ്‌നൽ പോയിന്റ്, പഴയമൂന്നാർ, ലാക്കാട്, പെരിയകനാൽ, സൂര്യനെല്ലി, കന്നിമല എന്നിവിടങ്ങളിലാണ് ഐക്യ ട്രേഡ് യൂണിയൻ വഴി തടയുന്നത്.
കടകൾ അടച്ച് സമരത്തിന് പിന്തുണ നൽകണമെന്ന് പെൺപിളൈ ഒരുമൈ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് ഉപരോധം പ്രഖ്യാപിച്ചതിനെത്തുടർന്ന് മൂന്നാറിലേക്കുള്ള ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഓടുന്നില്ല. സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം സമരം സെക്രട്ടേറിയറ്റ് പടിക്കലേക്കു മാറ്റാനും ആലോചനയുണ്ടെന്നു നേതാക്കളായ എ.കെ. മണി, കെ.വി. ശശി, എം.വൈ. ഔസേഫ് എന്നിവർ പറഞ്ഞു.

സമരം തുടരുന്നത് ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. പൂജ അവധിക്ക് വിനോദ സഞ്ചാരികൾ എത്താത്ത അവസ്ഥയുണ്ടാകും. ഇത് വലിയ നഷ്ടമാകും ഉണ്ടാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP