Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സദാചാര പൊലീസിന്റെ അഴിഞ്ഞാട്ടം കേരളത്തെ എവിടെയെത്തിക്കും? ഒരുമിച്ച് ചായ കുടിച്ചിറങ്ങിയ യുവതിയെയും യുവാവിനെയും ഒരു സംഘം കൈയേറ്റം ചെയ്യാൻ ശ്രമിച്ചു

സദാചാര പൊലീസിന്റെ അഴിഞ്ഞാട്ടം കേരളത്തെ എവിടെയെത്തിക്കും? ഒരുമിച്ച് ചായ കുടിച്ചിറങ്ങിയ യുവതിയെയും യുവാവിനെയും ഒരു സംഘം കൈയേറ്റം ചെയ്യാൻ ശ്രമിച്ചു

പരപ്പനങ്ങാടി: സദാചാര പൊലീസുകാരുടെ ആക്രമണങ്ങൾ കേരളത്തെ വീണ്ടും നാണം കെടുത്തുന്നു. ആണിനും പെണ്ണിനും ഒരുമിച്ച് പുറത്തിറങ്ങാൻ കഴിയാത്ത വിധം കേരളത്തിൽ സദാചാര ആക്രമണങ്ങൾ വ്യാപിക്കുകയാണ്. ഏറ്റവും ഒടുവിൽ സദാചാര പൊലീസുകാരുടെ ഉപദ്രവം നേരിടേണ്ടി വന്നത് പരപ്പനങ്ങാടിയിലെ യുവതിയും യുവാവുമാണ്. സദാചാര പൊലീസിംഗിനെതിരെ രൂക്ഷമായ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ തന്നെയാണ് പുതിയ സംഭവം.

പരപ്പനങ്ങാടി ടൗണിൽ ഒരുമിച്ച് ചായകുടിക്കാനെത്തിയ യുവാവിനേയും യുവതിയേയും ആണ് ഒരു സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഹോട്ടലിൽ നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ യുവാവിനേയും യുവതിയേയും ഒരു സംഘം വളയുകയായിരുന്നു. യുവതി മുസ്ലിം സമുദായാംഗവും യുവാവ് ഹിന്ദു സമുദായാംഗവും ആണ് എന്നതായിരുന്നു അക്രമികളുടെ പ്രശ്‌നം.

ശനിയാഴ്‌ച്ച രണ്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ യുവാവിനൊപ്പം ബൈക്കിൽ യുവതി എത്തിയതും സദാചാര പൊലീസുകാരെ പ്രകോപിപ്പിച്ചു. അന്യമതസ്ഥനൊപ്പം ബൈക്കിൽ കയറിയതും ഒരുമിച്ച് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതും ആണ് ചിലരെ ചൊടിപ്പിച്ചത്. ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങിയ ഇവരെ ഒരുസംഘം വളഞ്ഞിട്ട് അസഭ്യവർഷം ചൊരിയുകയായിരുന്നു. ബൈക്കിൽ യുവാവിനൊപ്പം കയറിയാൽ അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി ബസിൽ യാത്രചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യുവതിയെ പിന്തുടർന്ന് ബസ്റ്റാൻഡിലെത്തിയും യുവാക്കൾ തെറിവിളി തുടർന്നു.

സംഭവം നടക്കുമ്പോൾ നാട്ടുകാർ കാഴ്ചക്കാരായ നിൽക്കുക മാത്രമായിരുന്നുവെന്നാണ് അറിയുന്നത്. പൊതുസ്ഥലത്ത് യുവതിയെയും യുവാവിനെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചിട്ടും ആരും ഇടപെട്ടില്ലെന്നതാണ് ഏവരെയും ഞെട്ടിച്ചത്. ഇതിന് മുമ്പും പരപ്പനങ്ങാടിയിൽ സദാചാര പൊലീസിന്റെ ആക്രമണം നടന്നിരുന്നു. അതേസമയം സദാചാര പൊലീസിംഗിനെതിരെ രംഗത്തിറങ്ങാൻ ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് ഡൗൺടൗൺ റസ്‌റ്റോറന്റിൽ സദാചാര പൊലീസ് ചമഞ്ഞെത്തിയവർ അടിച്ചുനിരത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്നാണ് കൊച്ചിയിൽ ചുംബന സമരം സംഘടിപ്പിച്ചതും. ഇതിനെതിരെ പ്രതിഷേധവുമായി ചിലർ രംഗത്തെത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP