Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാധനങ്ങൾ വേണ്ടെന്ന് സർക്കാർ നിലപാടെടുത്തതോടെ എല്ലായിടത്ത് നിന്നുമുള്ള വരവ് കുറഞ്ഞു; ഇപ്പോഴും സഹായങ്ങൾ എത്തിക്കുന്നത് തമിഴ്‌നാട്ടിലെ വിവിധ സർക്കാർ വകുപ്പുകളും രാഷ്ട്രീയ നേതാക്കളും സന്നധ സംഘടനകളും; സാധനങ്ങൾ വേണ്ടന്ന് പറഞ്ഞതോടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുക്ക് കൂടി ; ഇന്നലെ ഓരോ മണിക്കൂറിലും എത്തിയത് ഒരു കോടി രൂപ വീതം

സാധനങ്ങൾ വേണ്ടെന്ന് സർക്കാർ നിലപാടെടുത്തതോടെ എല്ലായിടത്ത് നിന്നുമുള്ള വരവ് കുറഞ്ഞു; ഇപ്പോഴും സഹായങ്ങൾ എത്തിക്കുന്നത് തമിഴ്‌നാട്ടിലെ വിവിധ സർക്കാർ വകുപ്പുകളും രാഷ്ട്രീയ നേതാക്കളും സന്നധ സംഘടനകളും; സാധനങ്ങൾ വേണ്ടന്ന് പറഞ്ഞതോടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുക്ക് കൂടി ; ഇന്നലെ ഓരോ മണിക്കൂറിലും എത്തിയത് ഒരു കോടി രൂപ വീതം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ പ്രളയക്കെടുതിയിൽ നിന്നും കരകയറ്റുവാൻ സഹായ ഹസ്തങ്ങൾ തേടിയെത്തുകയാണ്. മഴ കുറഞ്ഞെങ്കിലും പലഭാഗത്തും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ ഇപ്പോഴും രേഖപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, മത സ്ഥാപനങ്ങൾ മറ്റ് പ്രസ്ഥാനങ്ങൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരെ കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത്. ഇതിന് പുറമേ വിദേശത്തത് നിന്നും പണമെത്തുന്നുണ്ട്. കൂടുതൽ തുകയും ഓൺലൈൻ പേയ്‌മെന്റ് വഴിയാണ് എത്തിയത്. 

ഇന്നലെ വൈകിട്ട് ആറ് മണി വരെ 112 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തി. മിനിട്ടിൽ 1.67 ലക്ഷം രൂപയെന്ന കണക്കിൽ മണിക്കൂറിൽ ശരാശരി ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി സംഭാവന ലഭിക്കുന്നത്. ഈ തുകയ്ക്ക് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ള സർക്കാർ അക്കൗണ്ടിൽ 187 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇത് മുഴുവനും കണക്കാക്കിയാൽ ഇതിനോടകം 309 കോടി രൂപയാണ് സംഭവാനയായി ലഭിച്ചത്.

donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 73.32 കോടി രൂപ പേമെന്റ് ഗേറ്റ്‌വേകൾ വഴിയാണ് ലഭിച്ചത്. എട്ട് ദിവസങ്ങളിലായി 2.62 ലക്ഷം പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തി. മണിക്കൂറിൽ ശരാശരി 2,462 പേർ (ഒരു മിനിട്ടിൽ 41 പേർ) വെബ്സൈറ്റ് ഉപയോഗിച്ചു പണമടയ്ക്കുന്നുണ്ട്. ഇതിനു പുറമെ പേടി-എം വഴി 35 കോടി രൂപയും മറ്റ് ബാങ്ക് യു.പി.ഐ.കൾ വഴി ഏകദേശം നാലുകോടി രൂപയും ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഏഴു ബാങ്ക്/ പേമെന്റ് ഗേറ്റ് വേകളാണ് സി-ഡിറ്റ് വികസിപ്പിച്ച വെബ്സൈറ്റിൽ ഇപ്പോൾ ബന്ധിപ്പിച്ചിട്ടുള്ളത്. ഇതുവഴി 57 ബാങ്കുകളിലുള്ള സ്വന്തം അക്കൗണ്ടിൽനിന്ന് നേരിട്ടും നാല് യു.പി.ഐ.കളും ക്യു.ആർ. കോഡും പുറമേ ഇന്റർനാഷണൽ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകളും ഉപയോഗിച്ചും പണമയക്കാം. വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് പണം അയക്കാൻ കൂടുതൽ ഗേറ്റ് വേകളേയും മറ്റു സർവീസ് പ്രൊവൈഡർമാരെയും സി.എം.ഡി.ആർ.എഫ്. സംഭാവന വെബ്സൈറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP