Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കണ്ണൂർ രാമന്തളിയിൽ സദാചാര പൊലീസിന്റെ വിളയാട്ടം; അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ മർദ്ദിച്ച് അവശനാക്കി; വീഡിയോ വാട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ചു

കണ്ണൂർ രാമന്തളിയിൽ സദാചാര പൊലീസിന്റെ വിളയാട്ടം; അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ മർദ്ദിച്ച് അവശനാക്കി; വീഡിയോ വാട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ചു

കണ്ണൂർ: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും സദാചാര പൊലീസ് ചമഞ്ഞ് മർദ്ദനം വാർത്തകളിൽ നിറയുന്നു. കോഴിക്കോട് സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം വരെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കണ്ണൂരിൽ നിന്നും സാദാചര പൊലീസിന്റെ വാർത്തകൂടി പുറത്തുവന്നു. കണ്ണൂർ രാമന്തളിയിൽ യുവാവിനെ അവിഹിത ബന്ധം ആരോപിച്ചാണ് ഒരു വിഭാഗം ആളുകൾ മർദ്ദിച്ച് അവശനാക്കിയത്. കൂവപ്പറമ്പ് സ്വദേശി സജീവനെയാണ് പരാതിയുമായി രംഗത്തെത്തിയത്.

മുപ്പതംഗം സംഘം മുൻവൈരാഗ്യത്തിന്റെ പേരിൽ മർദിച്ച് റോഡിലൂടെ വലിച്ചിഴച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അക്രമിസംഘം മർദന രംഗങ്ങൾ ചിത്രീകരിച്ച് വാട്‌സ് അപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രാമന്തളി വടക്കുംമ്പാടിന് സമീപത്തുവച്ചാണ് ബൈക്കിലെത്തിയ സജീവനെ ഒരു സംഘം തടഞ്ഞ് മർദിച്ചത്.

പുന്നക്കാടുള്ള സ്ത്രീയുടെ ക്വാട്ടേഴ്‌സിലേക്ക് പോകുന്നു എന്ന് ആരോപിച്ചായിരുന്നു മർദുച്ചുവെന്നാണ് യുവാവിന്റെ പരാതി. അതേസമയം പുറത്തുവന്ന ദൃശ്യങ്ങളിൽ യുവാവിന് വീട്ടിൽ വച്ചു മർദ്ദനമേൽക്കുന്നതാണ് ഉള്ളത്. മർദിച്ച് അവശനാക്കിയ ശേഷം റോഡിലൂടെ കാൽ കിലോമീറ്ററോളം വലിച്ചിഴച്ച് വീട്ടിലെത്തിക്കുകയായിരുന്നു. സ്ത്രീയുടെ മുന്നിൽവച്ചും മർദിച്ചുവെന്നും യുവാവ് പരാതിയിൽ പറയുന്നു.

ക്വാട്ടേഴ്‌സിലെ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മർദനമെന്ന് സജീവൻ പറയുന്നു. സജീവന്റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. കണ്ണിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രണ്ടു പ്രദേശങ്ങൾ തമ്മിലുള്ള മുൻകാല വൈരാഗ്യങ്ങളുടെ പേരിലാണ് ആക്രമണമെന്നാണ് ആരോപണം. മർദനരംഗങ്ങൾ പ്രചരിച്ചതോടെ പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP