Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരുമ്പാവൂരിൽ അമ്മയും കുഞ്ഞിനെയും കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ; മൃതദേഹം കാണപ്പെട്ടത് വയലിൽ

പെരുമ്പാവൂരിൽ അമ്മയും കുഞ്ഞിനെയും കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ; മൃതദേഹം കാണപ്പെട്ടത് വയലിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവതിയെയും മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെയും കഴുത്തറുക്ക് കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. വെങ്ങോല പഞ്ചായത്തിലെ അല്ലപ്രക്കു സമീപം ഒർണയിലെ വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. യുവതിക്ക് 22 വയസോളം പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഒർണയിൽ ചിറക്കുടി സി കെ ഇബ്രാഹിമിന്റെ വയലിലാണ് ഇന്ന് രാവിലെ 9.30 മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ റബർ വെട്ടാൻ പോയ ഹസൈനാരാണ് മൃതദേഹങ്ങൾ ആദ്യം കാണുന്നത്. ഉടൻ തന്നെ പെരുമ്പാവൂർ സി. ഐ മുഹമ്മദ് റിയാസിനെ വിവരം അറിയിക്കുകയായിരുന്നു. അമ്മയുടേതെന്ന് തോന്നിക്കുന്ന യുവതിയുടെ കാൽ ഭാഗം സമീപത്തെ തോട്ടിലേക്ക് നീണ്ടു കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ മറ്റ് മുറിപ്പാടുകളൊന്നും ഇല്ല. എസ്‌ഐ വാണി കെ. ദാസിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP