Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂട്ടർ പഠിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; വണ്ടിയിലിരുന്ന അമ്മയും മകനും ഒരുമിച്ച് കിണറ്റിലേക്ക് മറിഞ്ഞു; വണ്ടി മറിഞ്ഞത് 30 അടി താഴ്ചയിലേക്ക്

സ്‌കൂട്ടർ പഠിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; വണ്ടിയിലിരുന്ന അമ്മയും മകനും ഒരുമിച്ച് കിണറ്റിലേക്ക് മറിഞ്ഞു; വണ്ടി മറിഞ്ഞത് 30 അടി താഴ്ചയിലേക്ക്

പെരുമ്പാവൂർ: അമ്മയെ മകൻ സ്‌കൂട്ടറോടിക്കാൻ പഠിപ്പിക്കുന്നതിനിടെ ഇരുവരും സ്‌കൂട്ടറുൾപ്പെടെ കിണറ്റിൽ വീണു. ഫയർഫോഴ്സെത്തി ഇരുവരേയും രക്ഷപ്പെടുത്തി.കൂവപ്പടി പഞ്ചായത്ത് പത്താം വാർഡിൽ മാവേലിപ്പടിയിൽ ചൊവ്വാഴ്ച രാവിലെ 9.45-നാണ് സംഭവം. പാറപ്പുറം വീട്ടിൽ ജോസഫിന്റെ ഭാര്യ ലിസി (47), മകൻ അരുൺ (21) എന്നിവരാണ് ഇരുചക്ര വാഹനത്തോടൊപ്പം വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. 30 അടിയോളം താഴ്ചയുള്ള കിണറിന് താത്കാലികമായി കല്ല് നിരത്തിവച്ച സംരക്ഷണ ഭിത്തിയാണുണ്ടായിരുന്നത്. അബദ്ധത്തിൽ വേഗം കൂടിയ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കിണറിലേക്ക് വീഴുകയായിരുന്നു. ലിസിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പാവൂർ ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി കോണി, കയർ, വല എന്നിവ ഉപയോഗിച്ച് ആദ്യം ഇരുവരേയും പൊക്കിയെടുത്തു. പിന്നീട് സ്‌കൂട്ടറും പുറത്തെത്തിച്ചു. ഫയർമാന്മാരായ ഉണ്ണികൃഷ്ണൻ, ഹാഷിം, ഗഫൂർ, അനീഷ് ഗോപകുമാർ, രഞ്ജിത് രമണൻ, കെ.വി. ജോണി, ആൽബർട്ട് പിൻഹീറോ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP