Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിഞ്ചുകുഞ്ഞിനെ വാഷിങ് മെഷീനിലിട്ട സംഭവത്തിന്റെ ചുരുളഴിഞ്ഞു: നൊന്തുപ്രസവിച്ച കുഞ്ഞിനെ മെഷീനിലേക്ക് വലിച്ചെറിഞ്ഞത് മാതാവ് തന്ന; ക്രൂരത പ്രവർത്തിച്ചത് അമ്മായി അമ്മയോടുള്ള വൈരാഗ്യം തീർക്കാൻ

പിഞ്ചുകുഞ്ഞിനെ വാഷിങ് മെഷീനിലിട്ട സംഭവത്തിന്റെ ചുരുളഴിഞ്ഞു: നൊന്തുപ്രസവിച്ച കുഞ്ഞിനെ മെഷീനിലേക്ക് വലിച്ചെറിഞ്ഞത് മാതാവ് തന്ന; ക്രൂരത പ്രവർത്തിച്ചത് അമ്മായി അമ്മയോടുള്ള വൈരാഗ്യം തീർക്കാൻ

കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരിയിൽ പിഞ്ചു കുഞ്ഞിനെ വാഷിങ് മെഷിനിലിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞും. കുഞ്ഞുനെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചത് നൊന്തുപ്രസവിച്ച മാതാവ് തന്നെയാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. അമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് അജ്ഞാതൻ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. ഈ സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്.

കക്കാട് കുണ്ടുംകടവത്ത് വീട്ടിൽ നൂറുദ്ദീന്റെ ഭാര്യ ഫസ്‌നയാണ് കുറ്റം സമ്മതിച്ചത്. അജ്ഞാതനാണ് കൃത്യം ചെയ്തത് എന്നായിരുന്നു ഹസ്‌ന പൊലീസിനോട് പറഞ്ഞത്. എന്നാൽ വ്യാഴാഴ്ച സംഭവം നടന്ന സമയത്ത് വീടിന്റെ പരിസരത്ത് ആരും എത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടത്തെിയിരുന്നു. കവർച്ചാശ്രമവും ഉണ്ടായതായി കണ്ടത്തൊൻ കഴിഞ്ഞില്ല. തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഹസ്‌നയെ പൊലീസ് ഇന്ന് രാവിലെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

ഭർത്താവിന്റെ അമ്മയോടുള്ള വൈരാഗ്യമാണ് ഹസ്‌നയെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മാനസികമായും ശാരീരികമായും ഇവർ തന്നെ ഉപദ്രവിച്ചിരുന്നതായി ഹസ്‌ന പൊലീസിന് മൊഴി നൽകി. ഇന്നലെ രാത്രിമുതൽ പൊലീസ് ഫസ്‌നയെ ചോദ്യം ചെയ്തിരുന്നു. ഭർതൃവീട്ടിൽ നിന്നും രക്ഷപ്പെടാനാണ് താനിത് ചെയ്തതെന്നും ഫസ്‌ന പറഞ്ഞു. ഹസ്‌ന-ഹൈറുദ്ദീൻ ദമ്പതിമാർക്ക് ഒന്നരവയസ്സ് പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്.

മോഷണ ശ്രമമല്ലാത്തതുകൊണ്ടാണ് സംഭവത്തിൽ ദുരൂഹയുള്ളതായി നാട്ടുകാർ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മുമ്പ് കണ്ടിട്ടുള്ള വ്യക്തിയല്ല ആക്രമണം നടത്തിയതെന്ന് ഹസ്‌ന പറയുകയും ചെയ്തിരുന്നു. എന്നാൽ, മുക്കം എസ്.ഐ. എംപി. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫസ്‌ന തന്നെയാണ് കുഞ്ഞിനെ വാഷിങ് മെഷീനിലേക്ക് വലിച്ചെറിഞ്ഞതെന്ന് വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP