Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇരുപതു വർഷത്തിനുശേഷം മകൻ തിരിച്ചെത്തി; മനംനൊന്ത് കാത്തിരുന്ന അമ്മ ഹൃദയംപൊട്ടി മരിച്ചു

ഇരുപതു വർഷത്തിനുശേഷം മകൻ തിരിച്ചെത്തി; മനംനൊന്ത് കാത്തിരുന്ന അമ്മ ഹൃദയംപൊട്ടി മരിച്ചു

കുന്നമംഗലം: ഇരുപത് വർഷമാണ് സ്വന്തം മകനുവേണ്ടി ആ അമ്മ കാത്തിരുന്നത്. ഒടുവിൽ മകൻ തിരിച്ചെത്തിയപ്പോഴോ. ഒരുമിച്ച് താമസിക്കാൻ അനുവദിക്കാതെ ആ അമ്മയെ വിധി തട്ടിയെടുത്തു.

രണ്ട് പതിറ്റാണ്ടുമുമ്പ് വീടുവിട്ട മകൻ മടങ്ങിയെത്തിയപ്പോൾ പെരുവയൽ പുവ്വാട്ടുപറമ്പ് കണിയാരുകണ്ടി നാരായണി (87) ആണ് മരിച്ചത്. ഉള്ളുപിടഞ്ഞും നൊന്തും വർഷങ്ങളോളം കാത്തിരുന്ന മകൻ തിരിച്ചെത്തിയപ്പോൾ ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ മകനുമായുള്ള പുനഃസമാഗമമാണ് അമ്മയ്ക്ക് അന്ത്യയാത്രയായത്. 1994ൽ നാടുവിട്ടുപോയ മകൻ കൃഷ്ണൻ തിരിച്ചെത്തി ദിവസങ്ങൾക്കകമാണ് നാരായണിയുടെ ദാരുണമരണം.

ചേവായൂരിലുള്ള തറവാട് വീട്ടിൽ അമ്മയെ കാണാൻ മകൻ കൃഷ്ണൻ എത്തിയത് സെപ്റ്റംബർ ഒമ്പതിനാണ്. കൃഷ്ണനെ തിരിച്ചറിഞ്ഞ നാരായണിക്ക് പെട്ടെന്ന് ശ്വാസതടസ്സവും ബോധക്ഷയവുമുണ്ടായി. ഉടൻതന്നെ ആശുപത്രിയിലാക്കിയെങ്കിലും വെള്ളിയാഴ്ച മരിച്ചു.

25 വയസ്സുള്ളപ്പോഴാണ് കൃഷ്ണൻ നാടുവിട്ടത്. സ്ഫടികം സിനിമ റിലീസ് ചെയ്ത ദിവസമാണ് കൃഷ്ണൻ നാടുവിട്ടതെന്ന് സുഹൃത്ത് പറമ്പിൽ സുനിൽകുമാർ പറഞ്ഞു. ഇവർക്ക് ഏകദേശം അഞ്ച് ഏക്കറോളം ഭൂമിയുണ്ടായിരുന്നു. കൃഷ്ണൻ മരിച്ചെന്നുകരുതി ഭൂമി കുറേ വിറ്റിട്ടുണ്ട്. അമ്പതിനായിരത്തിലധികം രൂപ സ്വന്തം പേരിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലുണ്ടായിട്ടും ഇതൊന്നുമെടുക്കാതെയാണ് കൃഷ്ണൻ നാടുവിട്ടത്.

ഉത്തർപ്രദേശിൽ കൂലിവേലയെടുത്താണ് കഴിഞ്ഞതെന്ന് കൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി ചെന്നൈയിലായിരുന്നു. ബിഹാറിയായ കരാറുകാരൻ പ്രകാശ് ആണ് കൃഷ്ണനെ വീട്ടിലെത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP