Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളമശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ ഉറുമ്പരിച്ചതായി പരാതി; മാസം തികയാതെ ജനിച്ച കുഞ്ഞിനെ ഉറുമ്പരിച്ചതായി കണ്ടെത്തിയത് അമ്മ പാലൂട്ടാൻ ചെന്നപ്പോൾ

കളമശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ ഉറുമ്പരിച്ചതായി പരാതി; മാസം തികയാതെ ജനിച്ച കുഞ്ഞിനെ ഉറുമ്പരിച്ചതായി കണ്ടെത്തിയത് അമ്മ പാലൂട്ടാൻ ചെന്നപ്പോൾ

കൊച്ചി: മാസം തികയാതെ പ്രസവിച്ച നവജാത ശിശുവിനെ ഉറുമ്പരിച്ചതായി പരാതി. എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെയാണ് ഉറുമ്പരിച്ചതായി കണ്ടെത്തിയത്. കുട്ടിയെ പാലൂട്ടാൻ ചെന്ന അമ്മയാണ് കുഞ്ഞിനെ ഉറുമ്പരിച്ചതായി കണ്ടെത്തിയത്.

കുഞ്ഞിന്റെ തലയിലും മുഖത്തും ഉറമ്പരിച്ചിരുന്നു. ഇക്കാര്യം ജീവനക്കാരെ അറിയിച്ചപ്പോൾ അവർ ഉറുമ്പിനെ തട്ടിമാറ്റി. പിന്നീട് വേറെ തുണി എടുത്ത് നൽകാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സംഭവത്തെ കുറിച്ച് ഡ്യുട്ടി ഡോക്ടറോട് പരാതിപ്പെട്ടതോടെ ഡോക്ടർ മോശമായി പെരുമാറിയെന്നും പിതാവ് അൻവർ പ്രതികരിച്ചു.

മാസം തികയാതെ ജനിച്ച പെൺകുഞ്ഞാണ് ഉറുമ്പരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അമ്മ കുഞ്ഞിന് പാലുകൊടുക്കാൻ തീവ്രപരിചരണ വിഭാഗത്തിൽ ചെന്നത്. അപ്പോഴാണ് കുഞ്ഞിനെ ഉറുമ്പരിച്ചതായി കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP