Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വത്ത് വീതംവച്ചു നൽകുന്നതിനെ ചൊല്ലി തർക്കം; പാതി നൽകാമെന്ന് പറഞ്ഞിട്ടും തൃപ്തിപോര; പൊലീസിൽ പരാതി നൽകിയതിന് മകൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് പരസ്യമായി കുത്തിക്കൊന്നു

സ്വത്ത് വീതംവച്ചു നൽകുന്നതിനെ ചൊല്ലി തർക്കം; പാതി നൽകാമെന്ന് പറഞ്ഞിട്ടും തൃപ്തിപോര; പൊലീസിൽ പരാതി നൽകിയതിന് മകൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് പരസ്യമായി കുത്തിക്കൊന്നു

കാസർഗോഡ്: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് പരസ്യമായി കുത്തിക്കൊലപ്പെടുത്തി. കുമ്പള ചൗക്കി ആസാദ്‌നഗറിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60) ആണു മരിച്ചത്. സംഭവത്തെത്തുടർന്നു മകൻ അനിൽകുമാറിനെ(40) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ 12.30ന് ആണു സംഭവം.

കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്മാവതി വൈകിട്ട് നാല് മണിയോടെ മരിച്ചു. സ്വത്ത് വീതം വച്ച് തരുന്നില്ലെന്ന് പരാതിപ്പെട്ട് ഇയാൾ നേരത്തെ കാസർഗോഡ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് 50 സെന്റ് സ്ഥലത്തിൽ നിന്ന് പകുതി ഭാഗിച്ച് നൽകാമെന്ന് പത്മാവതി സമ്മതിച്ചിരുന്നു. എന്നാൽ അനിൽ കുമാറിന് ഇത് സ്വീകാര്യമായില്ല. സ്വത്തുതർക്കം പരിഹരിക്കാൻ പത്മാവതിയെയും അനിൽകുമാറിനെയും കുമ്പള പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. തുടർന്നു വീട്ടിലേക്കു മടങ്ങാൻ പത്മാവതി കുമ്പള ബസ് സ്‌റ്റോപ്പിലെത്തിയപ്പോൾ ബൈക്കിൽ പിന്നാലെ എത്തിയ അനിൽകുമാർ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

പരുക്കേറ്റ പത്മാവതിയെ കുമ്പള സഹകരണാശുപത്രിയിലും പിന്നീടു കാസർകോട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ തടഞ്ഞുനിർത്തി. ഇയാളുടെ പക്കൽനിന്നു കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. നുള്ളിപ്പാടിയിൽ കുഷ്യൻവർക്ക് സ്ഥാപനം നടത്തുകയാണ് ഇയാൾ. ഇന്നു കോടതിയിൽ ഹാജരാക്കും. പത്മാവതിയുടെ സഹോദരങ്ങൾ: രാമു, നാരായണൻ, പരേതനായ ശേഖരൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP