Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

' ഒഴുക്ക് കൂടിയപ്പോൾ ഇതു വഴി വള്ളമോ ബോട്ടോ രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷ ഇല്ലാതായി'; ' 11 മാസമേ എന്റെ മകന് പ്രായമായിട്ടുള്ളൂ, അവനെ പാത്രത്തിലിരുത്തി വെള്ളത്തിലേക്ക് ഇറക്കി വിടാമെന്ന് തോന്നി, അവനെങ്കിലും രക്ഷപെടട്ടെ എന്നായിരുന്നു അപ്പോഴത്തെ വിചാരം'; പാണ്ടനാട്ട് നിന്നും നാവിക സേന രക്ഷപെടുത്തിയ രശ്മി മകൻ കുഞ്ഞുദർശനെ ചേർന്ന് പിടിച്ച് പറയുന്നതിങ്ങനെ

' ഒഴുക്ക് കൂടിയപ്പോൾ ഇതു വഴി വള്ളമോ ബോട്ടോ രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷ ഇല്ലാതായി'; ' 11 മാസമേ എന്റെ മകന് പ്രായമായിട്ടുള്ളൂ, അവനെ പാത്രത്തിലിരുത്തി വെള്ളത്തിലേക്ക് ഇറക്കി വിടാമെന്ന് തോന്നി, അവനെങ്കിലും രക്ഷപെടട്ടെ എന്നായിരുന്നു അപ്പോഴത്തെ വിചാരം'; പാണ്ടനാട്ട് നിന്നും നാവിക സേന രക്ഷപെടുത്തിയ രശ്മി മകൻ കുഞ്ഞുദർശനെ ചേർന്ന് പിടിച്ച് പറയുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ : കേരളം പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ പ്രാണ ഭയത്തോടെ ഇരുന്നവർക്ക് ദൈവത്തിന്റെ പ്രതിരൂപമാവുകയായിരുന്നു വ്യോമ സേനയും നാവിക സേനയും. രക്ഷാ ദൗത്യം കൃത്യമായി നടത്താൻ അവർ പരമാവധി ശ്രമിച്ചു. അതിനിടെയാണ് മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളെ കുറിച്ച് പലരും അനുഭവം തുറന്ന് പറഞ്ഞത്. അവർക്കൊപ്പം ദൈവത്തോടും രക്ഷാപ്രവർത്തകരോടും നിറ കണ്ണുകളോടെ നന്ദി പറയുകയാണ് രശ്മി. കനത്ത മഴയെ തുടർന്ന് പാണ്ടനാട്ടെ വീട്ടിൽ ഇരുനിലകളിലും വെള്ളം കയറിയപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ മരണത്തെ മുഖാമുഖം കണ്ട അനുഭവമാണ് രശ്മി തുറന്ന് പറയുന്നത്.

'വെള്ളം കയറാൻ തുടങ്ങിയിട്ട് മൂന്നു ദിവസമായിരുന്നു, രണ്ടാം നിലയിലേക്കും വെള്ളം ഇരച്ചെത്തുന്നു. ഞങ്ങളെല്ലാവരും മുങ്ങിപ്പോകുമെന്ന് ഉറപ്പായി. എന്റെ മോന് 11 മാസമേ ആയിട്ടുള്ളൂ. അവനെ ഒരു പാത്രത്തിൽ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്നു തോന്നി. അവനെങ്കിലും രക്ഷപ്പെടട്ടെ എന്നായിരുന്നു അപ്പോഴത്തെ വിചാരം'. തന്റെ പൊന്നോമനയായ കുഞ്ഞു ദർശനെ മാറോട് ചേർത്ത് നിറ കണ്ണുകളോടെ രശ്മി പറയുന്ന വാക്കുകളാണിവ.

പ്രളയദുരിതം തകർത്ത പാണ്ടനാട്ടിലെ വീടിന്റെ മുകളിൽ നിന്നു നാവിക സേനയാണു കിരിയാന്മഠത്തിൽ രശ്മിയെയും മകൻ ദർശനെയും മാതാപിതാക്കളെയും രക്ഷിച്ചത്. 15നു രാവിലെ വീടിനുള്ളിലേക്കു വെള്ളം കയറിത്തുടങ്ങിയപ്പോൾ അടുത്ത വീടിന്റെ ഒന്നാംനിലയിലേക്ക് അച്ഛൻ രാധാകൃഷ്ണപിള്ളയ്ക്കും അമ്മ സുഷമയ്ക്കുമൊപ്പം മാറിയതാണു രശ്മിയും മകനും. ഭർത്താവ് അജിത്ത് വിദേശത്താണ്. 14 കുടുംബങ്ങളിൽ നിന്നായി 58 പേരാണു കെട്ടിടത്തിന്റെ ഒന്നാംനിലയിലുണ്ടായിരുന്നത്.ഇവരിൽ പത്തു പേർ കുട്ടികളായിരുന്നു.

'രക്ഷതേടി ഒരുപാടു നമ്പരുകളിൽ വിളിച്ചു. ഒരു ഫലവുമുണ്ടായില്ല. ഫോണിന്റെ ബാറ്ററി ചാർജുംതീർന്നു. ഒഴുക്കു കൂടിയപ്പോൾ ഇതുവഴി വള്ളമോ ബോട്ടോ രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷ ഇല്ലാതായി' രശ്മി പറയുന്നു. ശനിയാഴ്ച പുലർച്ചെയാണു നാവികസേന നദിയിലൂടെയെത്തി ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവർ എവിടെയെന്നറിയാതെ പരക്കം പായുകയായിരുന്നു ബന്ധുക്കൾ. ഒടുവിൽ പരുമല പള്ളിയോടു ചേർന്ന ക്യാംപിലെത്തി അന്വേഷിച്ചപ്പോഴാണു ബന്ധുക്കൾക്ക് ഇവരെ കണ്ടെത്താനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP