Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘടനയ്ക്കായി പണപ്പിരിവ്; വാഹനം ഓടിക്കുന്നവരെ ഭീഷണിപ്പെടുത്തി പിരിവ് നടത്തിയ മൂന്ന് പേർക്ക് സസ്‌പെൻഷൻ; മോട്ടോർ വെഹിക്കിൾ വകുപ്പിലെ അഴിമതിയിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്

സംഘടനയ്ക്കായി പണപ്പിരിവ്; വാഹനം ഓടിക്കുന്നവരെ ഭീഷണിപ്പെടുത്തി പിരിവ് നടത്തിയ മൂന്ന് പേർക്ക് സസ്‌പെൻഷൻ; മോട്ടോർ വെഹിക്കിൾ വകുപ്പിലെ അഴിമതിയിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്

തിരുവനന്തപുരം: വാഹനം ഓടിക്കുന്നവരെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാരെ സസ്‌പെന്റ് ചെയ്തു. വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് മൂന്ന് ഉദ്യോഗസ്ഥരെ കേസിന്റെ അന്വേഷണം തീരുന്നതുവരെ സസ്‌പെന്റ് ചെയ്തത്. ഒരാൾ വിരമിച്ചതുകൊണ്ടാണ് ശിക്ഷാ നടപടിയിൽ നിന്നും ഒഴിവായത്.

ഈ ഉദ്യോഗസ്ഥർ വൻതോതിൽ പണപ്പിരിവ് നടത്തിയതായി വിജിലൻസ് അന്വേഷത്തിൽ കണ്ടെത്തി. ആയിരവും പതിനായിരവുമല്ല, 15 കോടി രൂപയാണ് ഗതാഗത നിയമ പരിപാലനം നടത്തേണ്ട ഉദ്യോഗസ്ഥർ വിരട്ടി തട്ടിയെടുത്തത്. നാല് ഉദ്യോഗസ്ഥർ തെറ്റു ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.. ജോൺസൺ പടമാടൻ കഴിഞ്ഞ ജൂൺ 13ന് നൽകിയ പരാതിയെ തുടർന്നാണ് പ്രത്യേക വിജിലൻസ് സംഘം അന്വേഷണം നടത്തിയത്. എല്ലാ ജില്ലകളിലും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വാഹനം ഓടിക്കുന്നവരെ പിഴിഞ്ഞതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്ന പിരിവ്. സംഘടകളുടെ ഭാരവാഹികളായ വയനാട് ആർ.ടി.ഒ ആയിരുന്ന സത്യൻ, കൊല്ലത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശരത് ചന്ദ്രൻ, എറണാകുളത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജെബി ഐ.ചെറിയാൻ, തൃശൂരിലെ ഫ്‌ളൈയിങ് സ്‌ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.പി.രാജൻ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ സത്യൻ വിരമിച്ചു. മറ്റു മൂന്നു പേരുമാണ് സസ്‌പെൻഷനിലായത്.

പരിശോധനയ്ക്കിടെ വാഹനങ്ങളെ തടഞ്ഞു നിറുത്തിയ ശേഷം ഉദ്യോഗസ്ഥർ ഡ്രൈവറോട് ഗതാഗത നിയമം ലംഘിച്ചതായി പറയും. വലിയ പിഴയായിരിക്കും അടക്കാൻ ആവശ്യപ്പെടുക. അതിന് നിവർത്തിയില്ലെന്ന് അറിയിക്കുമ്പോൾ വിരട്ടലായി ഒടുവിൽ സംഘടനയ്ക്കായി കൂപ്പൺ വാങ്ങാൻ ആവശ്യപ്പെടും. ഇത്തരത്തിൽ ആയിരം, രണ്ടായിരം, അയ്യായിരം, പതിനായിരം രൂപയുടെ കൂപ്പൺ നൽകും. നിവർത്തിയില്ലാതെ ഡ്രൈവർമാർ അതു നൽകും. ഇതായിരുന്നു തട്ടിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP