Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അർദ്ധ രാത്രി മുതൽ തുടങ്ങിയെങ്കിലും ജനജീവിതത്തെ സാരമായി ബാധിച്ചില്ല; കെ എസ് ആർ ടി സി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലേക്ക്; വഴി തടയാൻ ആരും രംഗത്തില്ല; ഇന്നത്തെ പണിമുടക്ക് വടക്കേ ഇന്ത്യൻ മോഡലിൽ ചടങ്ങ് മാത്രം ആകുമെന്ന് റിപ്പോർട്ടുകൾ

അർദ്ധ രാത്രി മുതൽ തുടങ്ങിയെങ്കിലും ജനജീവിതത്തെ സാരമായി ബാധിച്ചില്ല; കെ എസ് ആർ ടി സി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലേക്ക്; വഴി തടയാൻ ആരും രംഗത്തില്ല; ഇന്നത്തെ പണിമുടക്ക് വടക്കേ ഇന്ത്യൻ മോഡലിൽ ചടങ്ങ് മാത്രം ആകുമെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം: ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള 24 മണിക്കൂർ വാഹന പണിമുടക്ക് ആരംഭിച്ചു. സ്വകാര്യബസ്, ലോറി, മിനിലോറി, ടാക്സി, ഓട്ടോറിക്ഷ, ടെമ്പോ, ട്രക്കർ എന്നിവ പണിമുടക്കുന്നുണ്ട്. അതേസമയം കെ.എസ്.ആർ.ടി.സി.യെ പണിമുടക്ക് ബാധിച്ചില്ല. പരമാവധി ബസുകൾ നിരത്തിലിറക്കുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. കൂടുതൽ ബസുകൾ ഓടിക്കാൻ ഡിപ്പോ മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.

ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ തൊഴിലാളിയൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കുന്നത്. സ്വകാര്യവാഹനങ്ങൾ തടയില്ല. ഇതിനൊപ്പം കെ എസ് ആർ ടി സി ബസുകളും ഓടുന്നതിനാൽ വലിയ തോതിൽ ഗതാഗതത്തെ ഈ സമരം ബാധിക്കില്ല. പണിമുടക്കിൽനിന്നു മലപ്പുറം ജില്ലയെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടെ, കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ട്രക്കുടമകളുടെ അനിശ്ചിതകാല പണിമുടക്കും തുടങ്ങി. കാലിക്കറ്റ് സർവകലാശാലയിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കണ്ണൂർ, എംജി, ആരോഗ്യ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ നേരത്തേ തന്നെ മാറ്റിയിരുന്നു.

കേരളയിൽ സർവകലാശാല യുവജനോൽസവം കാരണം ഇന്നു പരീക്ഷകളൊന്നും നിശ്ചയിച്ചിരുന്നില്ല. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇന്നു നടത്താനിരുന്ന പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ (സ്‌കൂൾ തലം) നാളത്തേക്കു മാറ്റി. ഇൻഷുറൻസിന്റെയും മറ്റു വാഹന നികുതികളുടെയും വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണു പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കുന്നത്. ഓട്ടോ, ടാക്‌സി, സ്വകാര്യ ബസ്, ടെംപോ, ട്രെക്കർ, ജീപ്പ്, ലോറി, മിനി ലോറി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കും.

സ്വകാര്യ വാഹനങ്ങൾ ആരും തടയില്ലെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ നിരത്തുകൾ ഈ പണിമടുക്കിൽ സജീവമാകും. മുമ്പെല്ലാം വാഹന പണിമുടക്കിൽ സ്വകാര്യ വാഹനങ്ങളേയും തടയുമായിരുന്നു. അതുകൊണ്ട് തന്നെ ജനജീവിതത്തെ വലിയ രീതിയിൽ ഇന്നത്തെ പണിമുടക്ക് ബാധിക്കാൻ ഇടയില്ല. ഇൻഷുറൻസ് പ്രീമിയം വർധന, 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കു വിലക്ക് തുടങ്ങിയവയ്‌ക്കെതിരെയാണ് ട്രക്കുടമകളുടെ പണിമുടക്ക്.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള നാലര ലക്ഷം ലോറികൾ പങ്കെടുക്കുന്നുണ്ടെന്നു സൗത്ത് ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP