Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാലു വയസ്സിനു മുകളിലുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടു പോകുമ്പോൾ ഹെൽമറ്റ് നിർബന്ധം; ചെറിയ ഗതാഗതനിയമ ലംഘനങ്ങൾക്കു പിഴസംഖ്യ പലമടങ്ങാകും; മോട്ടോർ വാഹനനിയമ ഭേദഗതി ബിൽ പ്രാവർത്തികമായാൽ ടാക്‌സിഓട്ടോബസ് സർവീസുകൾക്കു തിരിച്ചടി

നാലു വയസ്സിനു മുകളിലുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടു പോകുമ്പോൾ ഹെൽമറ്റ് നിർബന്ധം; ചെറിയ ഗതാഗതനിയമ ലംഘനങ്ങൾക്കു  പിഴസംഖ്യ പലമടങ്ങാകും; മോട്ടോർ വാഹനനിയമ ഭേദഗതി ബിൽ പ്രാവർത്തികമായാൽ ടാക്‌സിഓട്ടോബസ് സർവീസുകൾക്കു തിരിച്ചടി

കണ്ണൂർ: രാജ്യത്തെ വാഹനഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ നിർദേശിക്കുന്ന മോട്ടോർ വാഹനനിയമ ഭേദഗതി ബിൽ തെളിവെടുപ്പു പൂർത്തിയായി. ഈ ബില്ല് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്താനിരിക്കെ, വാഹന ഉടമകൾക്കിടയിലും തൊഴിലാളികൾക്കിടയിലും ആശങ്ക വർധിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ ബില്ലിനെതിരെ ഏറ്റവുമധികം പരാതികൾ ലഭിച്ചതും കേരളത്തിൽ നിന്നാണ്.

ചെറിയ ഗതാഗതനിയമ ലംഘനങ്ങൾക്കു പോലും പിഴസംഖ്യ പലമടങ്ങു കൂടുന്ന സാഹചര്യമാണ് ഈ ബില്ല് വന്നാൽ ഉണ്ടാവുക പണമുള്ളവർ പിഴയടച്ചു രക്ഷപ്പെടുകയും പണമില്ലാത്തവർ തടവിൽ കിടക്കുകയുമാകുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുക. കുട്ടികൾ വാഹനമോടിക്കുന്നതായി കണ്ടെത്തിയാൽ കുട്ടിയുടെ രക്ഷിതാക്കൾക്കും വാഹന ഉടമയ്ക്കുമെതിരെ നടപടിയെന്നു ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വാഹനഉടമയ്ക്കാണോ രക്ഷിതാവിനാണോ ഉത്തരവാദിത്തം എന്നതു ഈ ബില്ലിൽ വ്യക്തമല്ല.

ഈ ബില്ല് വരുമ്പോൾ നാലു വയസ്സിനു മുകളിലുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടു പോകുമ്പോൾ ഹെൽമറ്റ് നിർബന്ധമാകും ഇത് സ്വന്തമായി കാറില്ലാത്ത കുടുംബങ്ങളുടെ യാത്ര ദുരിതമാക്കുന്ന അവസ്ഥയാണ്. അപകടമരണത്തിനു പരമാവധി ഇൻഷുറൻസ് തുക 10 ലക്ഷം രൂപയായും ഗുരുതര പരുക്കിന് അഞ്ചു ലക്ഷം രൂപയായും നിജപ്പെടുത്തിയതും സാധാരണക്കാരന് തിരിച്ചടിയാണ്.

സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാണ് പൊതുഗതാഗതത്തിൽ കേന്ദ്രീകൃത ഏജൻസികൾക്ക് അനുമതി നൽകുന്നതോടെ സംഭവിക്കുക. ഇത് മൂലം വാഹനങ്ങൾക്കു രാജ്യാന്തരനിലവാരം നിഷ്‌കർഷിക്കുകയും ചെയ്യുന്നതിനാൽ പ്രാദേശികമായ ടാക്‌സിഓട്ടോബസ് സർവീസുകൾക്കു വലിയ തിരിച്ചടിയാണ്. കോർപറേറ്റ് വാഹന ഏജൻസികൾ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാത്രമായി സർവീസ് ചുരുക്കുന്നതോടെ ഉൾപ്രദേശങ്ങളിൽ യാത്രാസൗകര്യമില്ലാതാവും.

വാഹനഗതാഗതം സംബന്ധിച്ചും സംസ്ഥാന സർക്കാരുകൾക്കുള്ള എല്ലാ അധികാരങ്ങൾക്കും പുതിയ ബിൽ നിയന്ത്രണമേർപ്പെടുത്തുന്നുണ്ട്. കേന്ദ്രം രൂപീകരിക്കുന്ന നാഷനൽ റോഡ് സുരക്ഷാ ബോർഡിന്റേതാണു വാഹനങ്ങളുടെ നിർമ്മാണം, റജിസ്‌ട്രേഷൻ തുടങ്ങി സംസ്ഥാനങ്ങളിലെ ഗതാഗതനയം വരെ എല്ലാ വിഷയങ്ങളിലും കേന്ദ്രം ഇടപെടുന്നതോടെ സംസ്ഥാനങ്ങളുടെ അധികാരത്തിലെ കടന്നു കയറുകയാണ് ചെയ്യുക.ഇതു ഫെഡറൽ മര്യാദകളുടെ ലംഘനമാണ്.

പരാതികൾ പരിഗണിക്കുന്ന രാജ്യസഭാ സിലക്ട് കമ്മിറ്റി കേരളത്തിൽ വിശദമായ തെളിവെടുപ്പു നടത്തിയ ശേഷവും കേരളത്തിലെ ആശങ്കകൾ അകന്നിട്ടില്ല. ഈ നിയമം കൊണ്ട് വന്നാൽ ഓട്ടോ, ടാക്‌സി മേഖലകളുടെയും വാഹനവുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായങ്ങളുടെ അന്ത്യം കുറിക്കാൻ ഈ ബില്ലിന് സാധിക്കും. ഇത് കോർപറേറ്റ്‌വൽക്കരണത്തിനു പുതിയ നിയമം വഴിവയ്ക്കുമെന്നാണു മോട്ടോർ വാഹന മേഖലയിലെ സംഘടനകളുടെ ആശങ്ക. 1988ലെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യുന്നതാണു പുതിയ ബിൽ.

വാഹന ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷ വർധിപ്പിക്കുക, യാത്രയുടെ എല്ലാ ഘട്ടത്തിലും ഒരുപോലെ വാഹന സൗകര്യംഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയെന്നവകാശപ്പെട്ടു കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ബിൽ ഈ വർഷം ഏപ്രിലിൽ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാൽ എൻഡിഎക്കു വേണ്ടത്ര അംഗബലമില്ലാത്ത രാജ്യസഭയിൽ ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തിയതിനെ തുടർന്നാണു സിലക്ട് കമ്മിറ്റിക്കു വിട്ടത്. സിലക്ട് കമ്മിറ്റി ജനങ്ങളുടെ അഭിപ്രായം ക്ഷണിച്ചെങ്കിലും തെക്കേ ഇന്ത്യയിൽ നിന്നു മാത്രമാണു രേഖാമൂലം പരാതികൾ കമ്മിറ്റിക്ക് ലഭിച്ചത്. ബിജെപി എംപി വിനയ് സഹസ്രബുദ്ധെ ചെയർമാനായ സിലക്ട് കമ്മിറ്റി തമിഴ്‌നാട്ടിലും കേരളത്തിലും സിറ്റിങ് നടത്തി പരാതികൾ കേട്ടിരുന്നു. രാജ്യസഭയുടെ അടുത്ത സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. റിപ്പോർട്ടിന് അന്തിമരൂപം നൽകാൻ സിലക്ട് കമ്മിറ്റി നാളെ മുതൽ ഡൽഹിയിൽ യോഗം ചേരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP