Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടൂറിസ്റ്റ് ബസുകളെ ഡാൻസ് ക്ലബുകളാക്കുന്ന പ്രവണതയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ ചുവപ്പ് സിഗ്‌നൽ; ചട്ടങ്ങൾ പാലിക്കാതെയുള്ള അമിത സംഗീതത്തിനും ലൈറ്റിങ്ങിനും പിടി വീഴും; നിയന്ത്രണം വരുന്നത് അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ; പിടിക്കപ്പെട്ടാൽ കടുത്ത നടപടി

ടൂറിസ്റ്റ് ബസുകളെ ഡാൻസ് ക്ലബുകളാക്കുന്ന പ്രവണതയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ ചുവപ്പ് സിഗ്‌നൽ; ചട്ടങ്ങൾ പാലിക്കാതെയുള്ള അമിത സംഗീതത്തിനും ലൈറ്റിങ്ങിനും പിടി വീഴും; നിയന്ത്രണം വരുന്നത് അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ; പിടിക്കപ്പെട്ടാൽ കടുത്ത നടപടി

തിരുവനന്തപുരം: സംഗീതവും വെളിച്ചവുമായി ചീറിപ്പായുന്ന ടൂറിസ്റ്റ് ബസ് യാത്ര അധികം വൈകാതെ പഴങ്കഥയാകും. ഇത്തരം ബസുകളെ ഡാൻസ് ക്ലബുകലാക്കുന്ന പ്രവണതയ്ക്ക് താഴിടാൻ ഒരുങ്ങുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ആദ്യ ഘട്ട നടപടിയെന്നവണ്ണം കോൺട്രാക്റ്റ് കാര്യേജ് ബസുകളിലെ അമിത ശബ്ദത്തിലുള്ള സംഗീതവും ചട്ടങ്ങൾ പാലിക്കാതെ വാഹനത്തിനുള്ളിലുള്ള വെളിച്ച സൗകര്യവും പിടികൂടാനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശക്തമായ പരിശോധനകൾ നടത്തും. ഇതു സംബന്ധിച്ച് ആർട്ടിഓമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പരിശോധന ശക്തമാക്കണമെന്ന് ഗതാഗത കമ്മീഷണർ കെ. പത്മകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വിവാഹ - വിനോദ യാത്രകൾക്ക് ആഘോഷത്തിന്റെ കൊഴുപ്പ് കൂട്ടാൻ ടൂറിസ്റ്റ് ബസുകളിൽ അമിത ശബ്ദത്തിൽ പാട്ടു വയ്ക്കുന്നതും ലൈറ്റ് ഷോ നടത്തുന്നതും പതിവായിക്കഴിഞ്ഞു. ഇത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റോഡിലെ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നുമുള്ള ആരോപണം ശക്തമാണ്. ഡ്രൈവർ ക്യാബിനിലും ബസുകളുടെ പിൻ ഭാഗത്തും വരെ ലൈറ്റിങ് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ ബസുകളിൽ സംവിധാനങ്ങൾ നിയമപ്രകാരം മാത്രമേ വയ്ക്കാവൂ എന്ന നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് നേരത്തെ ഇറക്കിയിരുന്നെങ്കിലും മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തും ടൂറിസ്റ്റ് ബസുകൾ അപകടത്തിൽ പെടുന്ന വാർത്തകൾ അടുത്തിടെ വരെ നാം കേട്ടിരുന്നു. പരിശോധനയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടികളാകും ഉണ്ടാവുക. സംസ്ഥാനത്ത് ദിവസം ചെല്ലുംതോറും നിരത്തിലിറങ്ങുന്ന ടൂറിസ്റ്റ് ബസുകളുടെ എണ്ണവും വർധിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP