Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ അഭ്യർത്ഥിച്ചപ്പോൾ വിട്ടുവീഴ്ചയ്ക്കു തയാറായി ട്രേഡ് യൂണിയനുകൾ; മാറ്റിവച്ച എസ്എസ്എൽസി കണക്കുപരീക്ഷ നടക്കുന്ന 30നു പ്രഖ്യാപിച്ചിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു; പകരം 31നു പണിമുടക്ക്

സർക്കാർ അഭ്യർത്ഥിച്ചപ്പോൾ വിട്ടുവീഴ്ചയ്ക്കു തയാറായി ട്രേഡ് യൂണിയനുകൾ; മാറ്റിവച്ച എസ്എസ്എൽസി കണക്കുപരീക്ഷ നടക്കുന്ന 30നു പ്രഖ്യാപിച്ചിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു; പകരം 31നു പണിമുടക്ക്

തിരുവനന്തപുരം: മാർച്ച് മുപ്പതിന് പ്രഖ്യാപിച്ച ട്രേഡ് യൂണിയനുകളുടെ മോട്ടോർ വാഹന തൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റിവെച്ചു. മാറ്റിവെച്ച എസ്എസ്എൽസി കണക്ക് പരീക്ഷ ഇതേദിവസം നടക്കുന്നതിനാലാണ് 31ലേക്ക് പണിമുടക്ക് മാറ്റിവെച്ചത്.

കണക്ക് പരീക്ഷ റദ്ദാക്കിയതായി ഇന്നലെ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കുകയും പുതിയ ഡേറ്റ് അറിയിക്കുകയും ചെയ്തിരുന്നു. മാർച്ച് 30ന് ഉച്ചയ്ക്ക് ആണ് പുനഃപരീക്ഷ.

അന്നുതന്നെ മോട്ടോർ തൊഴിലാളി ട്രേഡ് യൂണിയനുകൾ സംയുക്തമായി 24 മണിക്കൂർ പണിമുടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതുമാണ്. ഇത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഏറെ ആശങ്കപ്പെടുത്തിയിരുന്നു. തുടർന്നാണ് സർക്കാർ ട്രേഡ് യൂണിയനുകളോട് പണിമുടക്ക് മാറ്റിവെക്കണമെന്ന് അഭ്യർത്ഥിച്ചത്.

ഇതിനെത്തുടർന്നാണ് 31ലേക്ക് പണിമുടക്ക് മാറ്റിവെച്ചതായി അറിയിപ്പ് എത്തുന്നത്. മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 50 ശതമാനം വരെ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയാണ് വാഹനപണിമുടക്ക്.

1000 സിസി മുതൽ 1500 സിസി വരെയുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 50 ശതമാനം വർധിപ്പിക്കാനാണ് നിർദ്ദേശം. 30ന് അർധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കും.

എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യങ്ങൾ മലപ്പുറത്തെ ചില സ്വകാര്യസ്ഥാപനങ്ങളുടെ മോഡൽ പരീക്ഷാചോദ്യങ്ങളുടെ ആവർത്തനമായിരുന്നെന്ന് വ്യക്തമായിരുന്നു. ചോദ്യപ്പേപ്പറിലെ 13 ചോദ്യങ്ങളാണ് ആവർത്തിക്കപ്പെട്ടത്. ഇതിൽ 11 ചോദ്യങ്ങൾ അതേപടിയും രണ്ടെണ്ണം സാമ്യമുള്ളതും ആയിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കണക്ക് പരീക്ഷ റദ്ദാക്കിയതായി അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP