Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജസ്റ്റീസ് പി സദാശിവത്തെ കേരള ഗവർണറായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയും; കേന്ദ്രം തന്നോട് അഭിപ്രായം ചോദിച്ചില്ലെന്ന് ഉമ്മൻ ചാണ്ടി; ബാർ അസോസിയേഷനും എതിർപ്പുമായി രംഗത്ത്

ജസ്റ്റീസ് പി സദാശിവത്തെ കേരള ഗവർണറായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയും; കേന്ദ്രം തന്നോട് അഭിപ്രായം ചോദിച്ചില്ലെന്ന് ഉമ്മൻ ചാണ്ടി; ബാർ അസോസിയേഷനും എതിർപ്പുമായി രംഗത്ത്

കോഴിക്കോട്: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവർണറായി നിയമിക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും അതൃപ്തി. നിയമനത്തിനു മുമ്പ് കേരളത്തിന്റെ അഭിപ്രായം ചോദിച്ചില്ലെന്ന് അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു. സാധാരണ നിലയിൽ ഗവർണർമാരെ നിയമിക്കുമ്പോൾ മുൻ സർക്കാർ മുഖ്യമന്ത്രിമാരോട് അഭിപ്രായം ചോദിക്കാറുണ്ട്. തൊട്ടു മുമ്പുള്ള ഗവർണറെ നിയമിച്ചപ്പോഴും അഭ്യന്തര മന്ത്രാലയം അഭിപ്രായം തേടിയിരുന്നു. എന്നാൽ ഇത്തവണ ഇതുവരെ തന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ല. കേന്ദ്രം തന്റെ അഭിപ്രായം തേടുമെന്നാണ് പ്രതീക്ഷയെന്നും ചോദിച്ചാൽ നിലപാട് വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേ സമയം ഗവർണറുടെ നിയമനത്തിൽ അപാകതയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവർണറായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്ന സാഹചര്യത്തിലാണ് നിലപാടുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയത്. സദാശിവത്തെ ഗവർണറാക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ ബിജെപിയിലും ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുയർന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവത്തെ ഗവർണറാക്കുന്നത് ഉചിതമല്ലെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞത്. രാഷ്ട്രപതിക്കുവരെ സത്യവാചകം ചൊല്ലിക്കൊടുക്കുന്ന വ്യക്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമില്ലെങ്കിൽ ഭരണഘടനാപരമായി ആ സ്ഥാനം വഹിക്കേണ്ടതും പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസാണ്. ആ പദവി അലങ്കരിച്ച വ്യക്തിയെ രാഷ്ട്രപതിക്കുതാഴെ ഗവർണർ പദവിയിൽ നിയമിക്കുന്നത് ശരിയല്ലെന്നായിരുന്നു സുധീരന്റെ നിലപാട്.

കേരള ഗവർണറായി പി സദാശിവത്തെ നിയമിക്കുന്നതിനെ ബിജെപി സംസ്ഥാന ഘടകവും എതിർത്തു. മുൻ ചീഫ് ജസ്റ്റിസിനെ ഗവർണറാക്കരുതെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് ആവശ്യമുയർന്നത്. ബാർ അസോസിയേഷനും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പി.സദാശിവത്തിന്റെ നിയമനത്തിനെതിരെ രാഷ്ട്രപതിക്ക് നിവേദനം നൽകുമെന്നും ബാർ അസോസിയേഷൻ ഇന്ന് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP