Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ നടന്ന ഹർത്താലിനും അക്രമത്തിനും ഭീകര സംഘടനയായ ഐഎസുമായി ബന്ധം; വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചത് ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയ്യാറാക്കിയ പോസ്റ്ററുകൾ; സർക്കാർ നടത്തുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ബിജെപി നേതാവ് എം ടി രമേശ്

കേരളത്തിൽ നടന്ന ഹർത്താലിനും അക്രമത്തിനും ഭീകര സംഘടനയായ ഐഎസുമായി ബന്ധം; വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചത് ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയ്യാറാക്കിയ പോസ്റ്ററുകൾ; സർക്കാർ നടത്തുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ബിജെപി നേതാവ് എം ടി രമേശ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിനും തുടർന്ന് നടന്ന അക്രമത്തിനും ഭീകര സംഘടനയായ ഐ എസുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് രംഗത്ത്. ആധിൽ എ എക്സ് (Aadhil A X- The Sri Lankan Social Media activist) എന്ന ശ്രീലങ്കയിലെ ഐ എസ് അനുകൂല സംഘടന തയ്യാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

'സമീപകാലത്ത് ശ്രീലങ്കയിൽ നടന്ന വംശീയ കലാപത്തിൽ ഈ സംഘടനയ്ക്കുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ് തീവ്രവാദ ബന്ധമുള്ളതിനാൽ ഈ സംഘടനയുടെ ഫേസ്‌ബുക്ക് പേജ് അടക്കമുള്ള സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഇന്റർപോൾ അടച്ചു പൂട്ടിച്ചിട്ടുമുണ്ട്.

കേരളത്തിലെ എസ്ഡിപിഐ പോലെയുള്ള സംഘടനകൾക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാൻ കേരളാ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ചില വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ തയ്യാറാകുന്നത്'. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ബന്ധമുള്ളതിനാൽ ഈ വിഷയത്തെപ്പറ്റി എൻഐഎ അന്വേഷണം നടത്തണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എൻഐഎയ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർത്താലിൽ നാശ നഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP