Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി ചിത്രവധം നടത്തുന്നു; ഏത് അന്വേഷണവും നടക്കട്ടേ; ഈ സംഭവത്തിൽ എന്റെ നിരപരാധിത്വം തെളിയിക്കപ്പെടും; ഒരു മെഡിക്കൽ കോളേജ് പോയിട്ട് നേഴ്സറി സ്‌കൂൾ പോലും വാങ്ങി കൊടുക്കാൻ കഴിയാത്ത ആളാണ് ഞാൻ; വിശദീകരണവുമായി എംടി രമേശ്

ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി ചിത്രവധം നടത്തുന്നു; ഏത് അന്വേഷണവും നടക്കട്ടേ; ഈ സംഭവത്തിൽ എന്റെ നിരപരാധിത്വം തെളിയിക്കപ്പെടും; ഒരു മെഡിക്കൽ കോളേജ് പോയിട്ട് നേഴ്സറി സ്‌കൂൾ പോലും വാങ്ങി കൊടുക്കാൻ കഴിയാത്ത ആളാണ് ഞാൻ; വിശദീകരണവുമായി എംടി രമേശ്

കൊച്ചി: കേരളത്തിൽ എവിടേയും ഒരാളോടും മെഡിക്കൽ കോളേജ് വാങ്ങി കൊടുക്കാമെന്നു പറഞ്ഞ് താൻ പണം വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. താൻ പണം ആവശ്യപ്പെട്ടു എന്നു പറയുന്നവരെ അറിയില്ല. ഇവരുടെ പേരു പോലും പത്രവാർത്തകളിൽനിന്നാണ് അറിയുന്നത്. ആരോപണം വസ്തുതാവിരുദ്ധവും അടിസ്ഥാരഹിതവുമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാലക്കാട്ടെ ഒരു മഡിക്കൽ കോളജിന്റെ ആളുകൾ തന്നെ കണ്ടിരുന്നു. അവരോട് സാധ്യമല്ലെന്നാണ് അറിയിച്ചത്. അവർ പിന്നീട് വിളിച്ചിട്ടില്ല. ഇതു ബോധപൂർവമായ ആരോപണമാണ്. താൻ വിചാരിച്ചാൽ ഒറു നഴ്‌സറി സ്‌കൂൾ പോലും അനുവദിപ്പിക്കാൻ കഴിയില്ല. ഏതു അന്വേഷണത്തേയും നേരിടാൻ തയാറാണെന്നും എംടി രമേഷ് പറഞ്ഞു.

അതിനിടെ സംസ്ഥാന ഘടകത്തിനെതിരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ലെന്നു വി മുരളീധരൻ മാധ്യമങ്ങളോടു പ്രതികരിച്ചു. അഴിമതിക്കാരായ ആരും പാർട്ടിയിൽ ഉണ്ടാകില്ല. ഇത്തരം ഒരു റിപ്പോർട്ടി ഉണ്ടെങ്കിൽ അതു ചർച്ചയ്ക്ക് വരുമ്പോൾ നിലപാട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP