Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചന്ദ്രബോസ് വധക്കേസിലെ തെളിവുകൾ തനിക്കെതിരെ കെട്ടിച്ചമച്ചത്; കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി മുഹമ്മദ് നിസാം കോടതിയിൽ ഹർജി നൽകി

ചന്ദ്രബോസ് വധക്കേസിലെ തെളിവുകൾ തനിക്കെതിരെ കെട്ടിച്ചമച്ചത്; കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി മുഹമ്മദ് നിസാം കോടതിയിൽ ഹർജി നൽകി

തൃശ്ശൂർ: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോശിനെ ആഡംബര കാറിടിപ്പിച്ചും മർദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് നിസാം തന്നെ വെറുതേ വിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കൊലപാതക കേസിൽ തനിക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചത് ആണെന്നും അതിനാൽ തന്നെ കുറ്റവിമക്തനാക്കണമെന്നുമാണ് നിസാമിന്റെ ആവശ്യം. കേസ് ആ മാസം 30ന് തൃശൂർ അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും.

കഴിഞ്ഞ ജനുവരി 29 ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ മാസം 29ന് പുലർച്ചെയയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. പുലർച്ചെ മൂന്നരയോടെ ഫ്‌ലാറ്റിലെത്തിയപ്പോൾ ഗേറ്റ് തുറക്കാൻ വൈകിയതിനാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മർദ്ദിച്ചത്. ചന്ദ്രബോസിനെ ആദ്യം നിലത്തിട്ട് തല്ലിച്ചതച്ചു. ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ തന്റെ വിദേശ നിർമ്മിത ആഡംബര കാറുപയോഗിച്ച് ഭിത്തിയിൽ ഇടിച്ച് പരിക്കേൽപിക്കുകയായിരുന്നു. അവശനായ ചന്ദ്രബോസിനെ കാറിൽ വലിച്ചുകയറ്റി പാർക്കിങ് ഏരിയയിലെത്തിച്ച് വീണ്ടും കമ്പ് കൊണ്ട് മർദ്ദിച്ചു. പൊലീസ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലാക്കിയത്. ഫെബ്രുവരി 16 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ചന്ദ്രബോസ് മരിക്കുകയും ചെയ്തു.

കേസിൽ കഴിഞ്ഞ ഏപ്രിലിൽ നിഷാമിനെതിരെ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കിങ്‌സ് ഗ്രൂപ്പ് ഉടമയാണ് നിഷാം. കേസിൽ വിവിധ കോണുകളിൽ നിന്നും അന്വേഷണ സംഘത്തിന് കടുത്ത സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP