Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജഡ്ജിക്ക് സ്ഥലംമാറ്റം; ചന്ദ്രബോസ് വധക്കേസ് വിചാരണ തുടങ്ങാൻ വൈകും; സർവ പ്രതീക്ഷയും നഷ്ടപ്പെട്ട നിസാം ജയിലിൽ തന്നെ തുടരും

ജഡ്ജിക്ക് സ്ഥലംമാറ്റം; ചന്ദ്രബോസ് വധക്കേസ് വിചാരണ തുടങ്ങാൻ വൈകും; സർവ പ്രതീക്ഷയും നഷ്ടപ്പെട്ട നിസാം ജയിലിൽ തന്നെ തുടരും

തൃശൂർ: തൃശ്ശൂർ ശോഭാ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി ആഡംബര കാർ ഉപയോഗിച്ച് ഇടിച്ചു ഇരുമ്പുവടികൊണ്ട് മർദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ വിചാരണാ നടപടികൾ വൈകുന്നു. പല കാരണങ്ങളാൽ വൈകിയ വിചാരണ വീണ്ടും മാറ്റിവച്ചു. ജൂൺ അഞ്ചിലേക്കാണ് കേസിന്റെ വിചാരണ ഒടുവിലായി മാറ്റിവച്ചത്. നിഷാമിനെ വിചാരണ ചെയ്യേണ്ട ജഡ്ജിക്ക് സ്ഥലംമാറ്റം ലഭിച്ചതാണ് വീണ്ടും വിചരാണ വൈകാൻ ഇടയാക്കുന്നത്.

വിചാരണ നടക്കേണ്ട അ!ഡീഷനൽ സെഷൻസ് കോടതി കേസ് പരിഗണിച്ചെങ്കിലും സ്ഥലം മാറിപ്പോയ ജഡ്ജിക്ക് പകരം നിയമനമാവാത്തതിനാൽ വിചാരണ നടപടികൾ ആരംഭിക്കാതെ പോകുകയായിരുന്നു. ജഡ്ജി നിയമനം നടന്ന ശേഷം പരിഗണിക്കാനായാണ് ജൂൺ അഞ്ചിലേക്ക് മാറ്റിയത്. വിചാരണ, സാക്ഷിവിസ്താരം എന്നിവയ്ക്കുള്ള തീയതികൾ അന്ന് തീരുമാനിക്കും. അന്വേഷണ ചുമതല വഹിച്ച കമ്മിഷണർ ആർ. നിശാന്തിനി, സ്‌പെഷൽ പ്രൊസിക്യൂട്ടർ സി.പി. ഉദയഭാനു എന്നിവരും കോടതിയിലെത്തിയിരുന്നു.

അതേസമയം, ചന്ദ്രബോസിനെ ആക്രമിക്കാൻ ഉപയോഗിച്ച ഹമ്മർ ഉൾപ്പെടെയുള്ള കാറുകൾ വിട്ടുനൽകണമെന്ന നിഷാമിന്റെ അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. ചെവിക്കും കണ്ണിനും നടുവിനും വേദനയുണ്ടെന്നും വിദഗ്ധ ചികിൽസ നൽകണമെന്നും നിഷാം ആവശ്യപ്പെട്ടു. ചികിൽസ വേണമെന്ന് ആവശ്യപ്പെട്ട നിഷാമിനോട് അപേക്ഷ എഴുതി നൽകാൻ കോടതി നിർദേശിച്ചു. അന്വേഷണം പൂർത്തിയായതിനാൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് കാറുകൾ വിട്ടുനൽകണമെന്ന ആവശ്യം നിഷാം ഹർജിയായിത്തന്നെ നൽകി. ഇതിൽ അഞ്ചിന് വാദം കേൾക്കും.

കേസിലെ അനുബന്ധരേഖകൾ നൽകണമെന്ന നിഷാമിന്റെ അപേക്ഷ ഹൈക്കോടതി പരിഗണിക്കുമെന്നും ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി അറിയിച്ചു. വിചാരണ കാത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നിഷാമിനെ ഒരു മാസത്തിനു ശേഷമാണ് തൃശൂരിലെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP