Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിങ്ങൾ ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നത് മതവിരുദ്ധം; സംഭാവന നൽകിയാൽ വിശ്വാസി ചെയ്യുന്നത് ഗുരുതരമായ പാപം: മുജാഹിദ് ബാലുശേരിയുടെ പ്രസംഗം വിവാദത്തിൽ

മുസ്ലിങ്ങൾ ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നത് മതവിരുദ്ധം; സംഭാവന നൽകിയാൽ വിശ്വാസി ചെയ്യുന്നത് ഗുരുതരമായ പാപം: മുജാഹിദ് ബാലുശേരിയുടെ പ്രസംഗം വിവാദത്തിൽ

ക്ഷേത്രോത്സവങ്ങൾക്കും മറ്റും മുസ്ലിങ്ങൾ സംഭാവന നൽകുന്നത് മതവിരുദ്ധവും ദൈവനിഷേധവുമാണെന്ന് ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശേരി. ഇത്തരത്തിൽ സംഭാവന നൽകുന്നത് ഗുരുതരമായ പാപമാണെന്നും പ്രസംഗത്തിൽ പരാമർശിക്കുന്നു.

പരാമർശം ഇതിനോടകം സോഷ്യൽ മീഡിയയിൽ വിവാദമായിക്കഴിഞ്ഞു. 'നരകം എത്ര ഭയാനകം' എന്ന പേരിൽ നടത്തുന്ന പ്രഭാഷണ പരമ്പരയിൽ കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദിൽ നടത്തിയ പ്രഭാഷണത്തിലാണ് മുജാഹിദ് ബാലുശേരി വിവാദ പരാമർശങ്ങൾ നടത്തിയത്. യൂട്യൂബിൽ പ്രസംഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിമർശനം വ്യാപകമായതോടെ പ്രസംഗത്തെ ന്യായീകരിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ഏകദൈവ വിശ്വാസിയായ മുസ്ലിം ബഹുദൈവാരാധനയെ പ്രോത്സാഹിപ്പിക്കുകയാണ് ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നതിലൂടെ ചെയ്യുന്നതെന്നാണ് പ്രസംഗത്തിൽ പറയുന്നത്. ഉത്സവങ്ങൾക്ക് സംഭാവന നൽകുന്നതിലൂടെ വിശ്വാസി 'ശിർക്ക്' ആയി തീരും. അത് അപടകരമാണെന്നും പ്രഭാഷണത്തിൽ പറയുന്നു. ദൈവത്തിന് പങ്കുകാരുണ്ടെന്ന് സമ്മതിക്കുകയോ, ഏകദൈവ സങ്കൽപ്പത്തിന് പകരം ബഹുദൈവാരാധനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതിനെയോ ആണ് 'ശിർക്ക്' എന്നു പറയുന്നത്.

പ്രഭാഷണം ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ്. ഇതിലെ ഒരു ഭാഗത്താണ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്തുള്ള ഭാഗം. 'ഒരാൾ നരകത്തിലെത്തിപ്പെടാനുള്ള ഒന്നാമത്തെ കാര്യം ശിർക്ക് ആണ്. ശിർക്കിന്റെ അംശങ്ങൾ വരുന്നതിനെ ജാഗ്രതയോടെ ശ്രദ്ധിക്കണം. പലയാളുകളും ബിസിനസ് സ്ഥാപനങ്ങൾ നടത്തുമ്പോൾ ക്ഷേത്രത്തിന്റെ ഉത്സവത്തിന് ആളുകൾ പൈസ ചോദിച്ചുവരും. അപ്പോൾ കച്ചവടമല്ലേ, ബിസിനസ്സുകാരല്ലേ, ഒരു മ്യൂച്വൽ അണ്ടർസ്റ്റാന്റിങ്ങിൽ പോണ്ടേ... ക്ഷേത്രോത്സവത്തിന് 50 രൂപ നൽകും. നീ ശിർക്കിലാണെന്ന് മനസ്സിലാക്കിക്കോ. നീ ശിർക്കിനെ പ്രോത്സാഹിപ്പിക്കുന്നു. ഗുരുതരമായ പാപത്തിനാണ് നീ കൂട്ടുനിൽക്കുന്നത്. വേശ്യാലയം നടത്താൻ പണം തരണമെന്നാവശ്യപ്പെട്ട് നോട്ടീസുമായി വന്നാൽ ഹിന്ദുക്കൾക്ക് നിങ്ങൾ പണം കൊടുക്കുമോ? വളരെ പ്രധാനപ്പെട്ട പോയിന്റാണ് പറയുന്നത്. കൊടുക്കുമോ, ഇല്ല അല്ലേ...കള്ളുഷാപ്പ് ഉണ്ടാക്കാൻ 50 രൂപ തരണം എന്നുപറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ? അതിനേക്കാൾ ഗുരുതരമല്ലേ ക്ഷേത്രത്തിന് കൊടുക്കുന്നത്? കള്ളുഷാപ്പിനാണെന്ന് പറഞ്ഞാൽ നമുക്ക് ദേഷ്യം പിടിക്കും. വിഗ്രഹ പൂജയ്ക്കാണെന്ന് പറഞ്ഞാലോ മ്യൂച്വൽ അണ്ടർസ്റ്റാന്റിൽ പോണ്ടേ എന്നു പറയും. അപ്പോൾ നമ്മുടെ മനസ്സിൽ ശിർക്കിന്റെ സ്ഥാനം ഏറ്റഴും താഴെ. ചെറിയ തിന്മ ഏറ്റവും മേലെ. ഒരു മുസലിയാർ പള്ളിയിൽനിന്ന് കള്ളുകുടിച്ചുവെന്ന് കേട്ടാൽ എന്നെന്നേക്കുമായി അയാളെ ഒഴിവാക്കും. ഒരു മസ്ലിയാർ മുഹിയുദ്ദീൻ ശൈഹിനെ വിളിച്ചുവെന്ന് കേട്ടാൽ അയാളെ എന്നെന്നേക്കുമായി പള്ളിയിൽ നിലനിർത്തും. എന്തു ദീനാണിത്? ഏതു ദീനാണിത്? അല്ലാഹു ഏറ്റവും വെറുക്കുന്ന ശിർക്ക് മുസ്ലിയാർ ചെയ്തു എന്നു പറഞ്ഞാൽ ഒരു പ്രശ്‌നവുമില്ല. അതിന്റെ താഴെയുള്ള ഒരു തെറ്റ്, വ്യഭിചരിച്ചു എന്നുപറഞ്ഞാലോ ഭയങ്കര വിവാദമായിപ്പോയി. ഓനെ ദുനിയാവിൽ ഒരു കൊമ്പത്തും ജീവിക്കാൻ അനുവദിക്കില്ല...' എന്നിങ്ങനെയാണ് പ്രഭാഷണത്തിലെ വിവാദ ഭാഗം.

ക്ഷേത്രത്തിന് പണം നൽകുന്നത് വേശ്യാലയത്തിന് പണം നൽകുന്നത്തിലും വലിയ പാപം

‘മതേതറ’ ഹിന്ദുക്കൾ തീർച്ചയായും കേട്ടിരിക്കണം ക്ഷേത്രത്തിന് പണം നൽകുന്നത് വേശ്യാലയത്തിന് പണം നൽകുന്നത്തിലും വലിയ പാപമാണെന്ന വാദവുമായി പ്രമുഖ മുസ്ലിം പണ്ഡിതൻ മുജാഹിദ്ദീൻ ബാലുശ്ശേരി. ഖുർആൻ പ്രകാരം എറ്റവും വലിയ പാപം അള്ളാഹുവിനു പങ്കുചേർക്കൽ-അന്യദൈവാരാധന അഥവാ ശിർക്ക് ആണ്. അതുകൊണ്ട് മദ്യപനെക്കാളും, വ്യഭിചാരിയെക്കാളും വലിയ പാപി ക്ഷേത്രത്തിനു പണം നൽകുന്നവാനാണ് എന്നും മുജാഹിദ് അഭിപ്രായപ്പെടുന്നു.ക്ഷേത്ര പരിപാടികളിലും മത സൗഹാർദ്ദ വേദികളിലും പ്രഭാഷണങ്ങൾ നടത്താറുള്ള മുജാഹുദ്ദീൻ ബാലുശ്ശേരി, പള്ളിക്കുള്ളിൽ മുസ്ലീങ്ങൾക്കു വേണ്ടി മാത്രമായി നടത്തിയ പ്രഭാഷനത്തിലാണ് ഇത്തരത്തിൽ വർഗ്ഗീയ പരാമർശങ്ങൾ നടത്തിയത്. പ്രഭാഷണത്തിന്റെ വീഡിയോ ആരോ യൂടൂബിൽ അപ്ലോഡ് ചെയ്തതോടെയാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്

Posted by Ekalavya "ഏകലവ്യൻ" on Sunday, 3 May 2015

മമ്പുറം മുതൽ അജ്മീർ വരെ അല്ലാഹുവല്ലാത്ത മനുഷ്യരെ വിളിച്ചു പ്രാർത്ഥിക്കുന്ന നിരവധിപേരുള്ള സ്വന്തം സമുദായത്തിൽ നിന്നുകൊണ്ടാണ് മുജാഹിദ് ബാലുശേരി ക്ഷേത്രങ്ങൾക്ക് സംഭാവ നൽകരുതെന്ന് പറയുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളിലൊന്ന്. ക്ഷേത്രങ്ങൾ വേശ്യാലയങ്ങൾക്ക് തുല്യമാണെന്ന് പറയുമ്പോൾ, മദ്രസ്സകൾ ആയുധപരിശീലന കേന്ദ്രങ്ങളാനെന്നും, പള്ളികൾ വർഗ്ഗീയവാദികളുടെ ഒളിത്താവളങ്ങൾ ആണെന്നും പറയുന്നതിൽ ക്ഷോഭിക്കരുതെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയുള്ള ഭാഗമാണ് വാട്‌സ് ആപ്പിലിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുന്നതെന്നാണ് മുജാഹിദ് ബാലുശേരിയെ ന്യായീകരിക്കുന്നവർ പറയുന്നത്. ക്ഷേത്രങ്ങളായാലും ചർച്ചുകളായാലും ജാറങ്ങളായാലും അല്ലാഹുവല്ലാത്ത ശക്തികൾ ആരാധിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി സഹകരിക്കാൻ യഥാർഥ വിശ്വാസിക്ക് സാധിക്കില്ലെന്ന് സമർഥിക്കുകയാണ് പ്രഭാഷണത്തിലൂടെ ചെയ്തതെന്നാണ് വാദം. ഖബറിടങ്ങളെ പൂജിക്കുന്നതിനെ ശക്തമായി എതിർക്കുന്നവരാണ് മുജാഹിദുകളെന്നും ഇത് വ്യക്തമാക്കിയുള്ള മുജാഹിദ് ബാലുശേരിയുടെ പ്രഭാഷണങ്ങൾ കാണാതെയാണ് ഈയൊരുഭാഗം മാത്രം അടർത്തിയെടുത്ത് വർഗീയ വാദിയെന്ന് കുറ്റപ്പെടുത്തുന്നതെന്നുമാണ് ബാലുശേരി അനുകുലികളുടെ വാദം.

പ്രസംഗത്തിന്റെ പൂർണ രൂപം:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP