Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത; ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്; രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്; കാമസൂത്രത്തെക്കുറിച്ചുള്ള ലേഖനമടങ്ങിയ പള്ളി മാസികയുടെ ക്രിസ്മസ് പതിപ്പ് കണ്ട് ഞെട്ടി വിശ്വാസികൾ

ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത;  ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്;  രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്; കാമസൂത്രത്തെക്കുറിച്ചുള്ള ലേഖനമടങ്ങിയ പള്ളി മാസികയുടെ ക്രിസ്മസ് പതിപ്പ് കണ്ട് ഞെട്ടി വിശ്വാസികൾ

ആലപ്പുഴ: ഇത്തവണത്തെ ആലപ്പുഴ രൂപത പ്രസിദ്ധീകരിക്കുന്ന മാസിക 'മുഖരേഖ' യുടെ ക്രിസ്മസ് പതിപ്പ് കണ്ട് വിശ്വാസികൾ ഞെട്ടി. ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രത്തെക്കുറിച്ച് ഒരു ലേഘനം. എന്നാൽ ജീവിതത്തിൽ ലൈംഗികത ഒഴിവാക്കാൻ കഴിയാത്തതും നല്ല ജീവിതത്തിലേക്ക് നയിക്കാൻ അഭികാമ്യവും ആയതിനാൽ ലേഖനം പള്ളി മാസികയിൽ പ്രസിദ്ധീകരിച്ചതിൽ നല്ല അഭിപ്രായാണ് വിശ്വാസികളിൽ നിന്ന് ലഭിക്കുന്നത്.

''ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്. രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്.'' മാസികയുടെ സ്ഥിരം എഴുത്തുകാരനായ ഡോ: സന്തോഷ് തോമസിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണിത്. ഡിസംബർ ലക്കത്തിൽ 'രതിയും ആയുർവേദവും' എന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ദമ്പതികൾക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധകരുടെ മറുപടി. മാസികയിലെ പതിവ് എഴുത്തുക്കാരന്റെ ഇത്തരമൊരു ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യജീവിതമാണെന്നും പ്രസാധകർ പറയുന്നു.

വാഗ്ഭടന്റെ ക്ളാസ്സിക് ആയുർവേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തിൽ സ്ത്രീകളെ കുറിച്ച് പറയുന്ന ശ്ളോകങ്ങളും വിവരണങ്ങളുമെല്ലാം ലേഖനത്തിൽ വിലയിരുത്തുന്നു. ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്ത്രീകളെ രൂപവും സ്വഭാവവും അനുസരിച്ച് 'പത്മിനി', 'ചിത്രിണി', 'സാംഗിനി', 'ഹസ്തിനി' എന്നിങ്ങനെ തിരിച്ചിരിക്കുന്നെന്നും അവരുടെ ശരീരത്തിന്റെ ഘടന, മാറിടങ്ങളുടെ വലിപ്പം എന്നിവയിലൂടെ അവരെ തിരിച്ചറിയാമെന്നും പറയുന്നു. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുർവേദത്തിൽ ഈ നാലു തരം സ്ത്രീകളിൽ ശരീരപ്രകൃതി അനുസരിച്ച് എങ്ങിനെ ഒരു പുരുഷന് ആരോഗ്യകരമായ ലൈംഗികതയിൽ ഏർപ്പെടാമെന്ന് ആയുർവേദം കാണിച്ചു തരുന്നതായും ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഭക്ഷണം, നിദ്ര, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശിലകളെന്നും അഷ്ടാംഗഹൃദയത്തിൽ എല്ലാത്തരം ലൈംഗികതകളും ഋതുഭേദങ്ങൾ, ഇടം, കരുത്ത്, ശക്തി എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങൾക്കും അനുസൃതമായി വേണം പിന്തുടരാനെന്നും ലേഖനത്തിൽ എഴുത്തുകാരൻ പറയുന്നു. അതേസമയം പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടിൽ പറയുന്ന ലേഖനം ഫെമിനിസ്റ്റുകളുടെ വിമർശനത്തിന് പാത്രമായേക്കാമെന്ന ആശങ്കയിലാണ്. എന്നിരുന്നാലും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുന്നതിൽ നിന്നും അകന്നു നിൽക്കുന്ന പതിവ് പള്ളിപ്രഭാഷണങ്ങളിൽ നിന്നുള്ള ഈ മാറ്റത്തിന് ഇടവകക്കാർക്ക് ഇടയിൽ നല്ല സ്വീകരണമാണ് കിട്ടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP